ETV Bharat / state

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ കമ്മിറ്റി; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം - medical students

ഡോ വന്ദന ദാസിന്‍റെ മരണത്തിന് പിന്നാലെ മെഡിക്കൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ആരോഗ്യ വകുപ്പ്

health committe  മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങൾ  മെഡിക്കല്‍ വിദ്യാര്‍ഥികൾക്ക് കമ്മിറ്റി  ഹൗസ് സര്‍ജന്‍മാര്‍  ആരോഗ്യ വകുപ്പ്  വീണ ജോര്‍ജ്  ആരോഗ്യ മന്ത്രി  health minister  veena george  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്  Department of Medical Education  Committee for Medical Students  Problems of medical students  Committee to solve problems of medical students  medical students  problems of medical students
മെഡിക്കല്‍ വിദ്യാര്‍ഥികൾക്ക് കമ്മിറ്റി
author img

By

Published : May 12, 2023, 3:12 PM IST

Updated : May 12, 2023, 3:41 PM IST

തിരുവനന്തപുരം: പിജി വിദ്യാര്‍ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയേയാണ് നിയോഗിച്ചിരിക്കുന്നത്. ഒരു മാസത്തിനകം കമ്മിറ്റി മെഡിക്കൽ വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്‍റെ ഭാഗമായി മറ്റ് ആശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ്‌ഒപി പുറത്തിറക്കും. ഹൗസ് സര്‍ജന്‍മാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കും. റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സര്‍ക്കുലര്‍ ഇറക്കും.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങൾ വേണ്ട: വകുപ്പ് മേധാവികള്‍ വിദ്യാര്‍ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഡോക്‌ടര്‍മാര്‍ക്കൊപ്പമാണ് സര്‍ക്കാറെന്ന് ആരോഗ്യമന്ത്രി പിജി ഡോക്‌ടര്‍മാരുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ സമരം ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിശദമായ അവലോകന യോഗം ചേര്‍ന്ന് സുരക്ഷ അടക്കമുളള കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നു.

also read : സംസ്ഥാനത്തെ പിജി ഡോക്‌ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു; വൈകിട്ട് ജോലിയില്‍ പ്രവേശിക്കും

ഇതിന്‍റെ ഭാഗമായി ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളില്‍ പൊലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളില്‍ സിസിടിവി ക്യാമറ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം: മുൻപ് പിജി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഹോസ്റ്റല്‍ സൗകര്യം അതാത് സ്ഥാപനങ്ങള്‍ പരിശോധിച്ച് മുന്‍ഗണന നല്‍കാന്‍ ഡിഎംഇയെ ചുമതലപ്പെടുത്തി. ന്യായമായ സ്റ്റൈപെന്‍റ് വര്‍ധനയ്‌ക്കുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇനി ആക്രമിക്കപ്പെടാന്‍ പാടില്ല.

also read : 'ഡോക്‌ടറുടെ ദുരവസ്ഥയ്‌ക്ക് കാരണം സര്‍ക്കാര്‍ അനാസ്ഥ, പൊലീസിന് ലാത്തിക്കായി ഓടേണ്ട സാഹചര്യം': രമേശ്‌ ചെന്നിത്തല

അതിനുള്ള നടപടികള്‍ കര്‍ശനമായി സ്വീകരിക്കും. മെഡിക്കല്‍ കോളേജുകളില്‍ പബ്ലിക് അഡ്രസ് സിസ്റ്റം നടപ്പിലാക്കും. ചികിത്സ ക്വാളിറ്റി, ജീവനക്കാരുടെ സുരക്ഷ എന്നിവ പ്രധാനമാണ്. രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഉറപ്പാക്കണം. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം പ്രധാനം: അത്യാഹിത വിഭാഗത്തില്‍ രണ്ട് പേര്‍ മാത്രം. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അലാറം സമ്പ്രദായം നടപ്പിലാക്കണം. ചീഫ് സെക്യൂരിറ്റി ഓഫിസറുടെ നമ്പര്‍ എല്ലാവര്‍ക്കും നല്‍കണം. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. വനിത ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ക്രഷ് സംവിധാനം എല്ലാ മെഡിക്കല്‍ കോളേജിലും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

also read : ആശുപത്രി സംരക്ഷണത്തിൽ ഓർഡിനൻസ് ഇറക്കും ; അടുത്ത മന്ത്രിസഭായോഗത്തിൽ പരിഗണിക്കും

Last Updated : May 12, 2023, 3:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.