ETV Bharat / state

അപൂർവ്വമീ സഹോദരസ്‌നേഹം; ലിജോയ്‌ക്ക് സഹായവുമായി കലക്‌ടറെത്തി - Lijo ventilator

അക്യൂട്ട് എൻസഫലോ മൈലാറ്റിസ് ന്യൂറോപ്പതി എന്ന അപൂർവ രോഗം ബാധിച്ചാണ് ലിജോ കിടപ്പിലായത്

അപൂർവ്വമീ സഹോദരസ്‌നേഹം; ലിജോയ്‌ക്ക് സഹായകരവുമായി കലക്‌ടറെത്തി  ലിജോ  വെന്‍റിലേറ്റർ  ലിജോ വെന്‍റിലേറ്റർ  നവ്‌ജ്യോത് ഖോസ  തിരുവനന്തപുരം  തിരുവനന്തപുരം കലക്‌ടർ  collector visited lijo's house  thiruvananthapuram  thiruvananthapuram collector  Navjot Khosa  lijo  Lijo ventilator  ventilator
അപൂർവ്വമീ സഹോദരസ്‌നേഹം; ലിജോയ്‌ക്ക് സഹായകരവുമായി കലക്‌ടറെത്തി
author img

By

Published : Feb 7, 2021, 12:20 PM IST

തിരുവനന്തപുരം: പതിമൂന്ന് വർഷം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവിക്കുക. സങ്കൽപിക്കാൻ കഴിയുന്നതിനും അപ്പുറമാണ് അങ്ങനെയൊരു സാഹചര്യം. എന്നാൽ പതിമൂന്ന് വർഷം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവിക്കുന്ന ഒരു വ്യക്തിയുണ്ട് നമ്മുടെ നാട്ടിൽ. പാറശ്ശാല സ്വദേശിയായ ലിജോയാണ് ഒരു വ്യാഴവട്ടത്തിനിപ്പുറവും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവിക്കുന്നത്.

അപൂർവ്വമീ സഹോദരസ്‌നേഹം; ലിജോയ്‌ക്ക് സഹായകരവുമായി കലക്‌ടറെത്തി

ഓരോ ദിവസവും സഹോദരങ്ങൾ തമ്മിലടിക്കുന്ന വാർത്തകൾ കാണുന്ന നമുക്ക് മുൻപിൽ ഒരു അപൂർവ്വ സ്‌നേഹത്തിന്‍റെ നേർക്കാഴ്‌ചയും ഈ വീട്ടിൽ കാണാൻ സാധിക്കും. ലിജോയുടെ ചികിത്സയ്‌ക്കും മറ്റുമായി സഹോദരൻ വിപിനാണ് പോരാട്ടം നടത്തുന്നത്. അക്യൂട്ട് എൻസഫലോ മൈലാറ്റിസ് ന്യൂറോപ്പതി എന്ന അപൂർവ രോഗം ബാധിച്ച് കിടപ്പിലായപ്പോൾ മുതൽ ലിജോയുടെ പരിചരണം മുഴുവൻ ഏറ്റെടുത്ത് നടത്തുകയാണ് വിപിൻ.

ലിജോയുടെ ജീവൻ നിലനിർത്തുന്നതിന് 24 മണിക്കൂറും ഹോം വെന്‍റിലേറ്റർ സംവിധാനം അത്യാവശ്യമാണ്. ഇതു കാരണം പ്രതിമാസം 6000 രൂപയാണ് വൈദ്യുതി ചാർജ് ഇനത്തിൽ മാത്രം ഈ നിർധന കുടുംബത്തിലേക്ക് എത്തുന്നത്. മരുന്നിന്‍റെ ചെലവ് വേറെയും. വാടക വീട്ടിലാണ് ഇവർ കഴിയുന്നത്. ചികിത്സയ്‌ക്കും മറ്റ് ആവശ്യങ്ങൾക്കുമായി ആകെയുള്ള സമ്പാദ്യം മുഴുവൻ വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. ജീവൻ നിലനിർത്തുന്നതിന് വേണ്ടിയുള്ള ഈ സഹോദരങ്ങളുടെ പോരാട്ടം തുടരുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെ കലക്‌ടർ നവ്‌ജ്യോത് ഖോസയുടെ മുൻപിലും ഈ വിവരം എത്തി. തുടർന്ന് കലക്‌ടർ ഇരുവരെയും കാണാൻ വീട്ടിലെത്തുകയും ചെയ്തു. ചലനമറ്റ ശരീരവുമായി കിടക്കുന്ന ലിജോ പുഞ്ചിരിയോടെയാണ് കലക്‌ടറെ വരവേറ്റത്.

സഹോദര സ്‌നേഹത്തിന്‍റെ അപൂർവ്വ കാഴ്ച നേരിട്ട് കണ്ട് കലക്‌ടറുടെ കണ്ണും ഈറനണിഞ്ഞു. വൈദ്യുത ബില്ല് പൂർണമായി ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ ശുപാർശ ചെയ്യുമെന്നും ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് ലഭ്യമാക്കുമെന്നും കലക്ടര്‍ ഉറപ്പ് നല്‍കി. ചികിത്സയ്‌ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കലക്‌ടർ ഉറപ്പ് നൽകി. അന്ത്യോദയ പദ്ധതിയിൽ ഉൾപ്പെടുത്തിയ റേഷൻ കാർഡ് കുടുംബത്തിന് നൽകി. ഇവരെ സഹായിക്കുന്ന പ്രദേശവാസികളെയും വാടക വീടിന്‍റെ ഉടമയെയും അഭിനന്ദിച്ച ശേഷമാണ് കലക്‌ടർ മടങ്ങിയത്. നെയ്യാറ്റിൻകര തഹസീൽദാർ, വില്ലേജ് അധികൃതർ തുടങ്ങിയവരും കലക്‌ടർക്കൊപ്പം എത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.