തിരുവനന്തപുരം: കൺസ്യൂമർഫെഡിന്‍റെ സഹകരണ ഓണവിപണിക്ക് തുടക്കമായി. ഓണക്കാലത്ത് അവശ്യസാധനങ്ങൾ ന്യായവിലക്ക് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ ഓണവിപണി ആരംഭിച്ചത്. വിപണിവിലയെക്കാൾ വിലക്കുറവിലാണ് കൺസ്യൂമർഫെഡിന്റെ സഹകരണ ഓണവിപണി പ്രവർത്തിക്കുന്നത്. പ്രത്യേക പായസ കിറ്റും ഓണവിപണിയില്‍ ലഭിക്കും.
വിപണനമേള ജില്ലാതല ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആദ്യ വിൽപനയും മന്ത്രി നടത്തി. ഈ മാസം പത്ത് വരെയാണ് സഹകരണ ഓണവിപണി പ്രവർത്തിക്കുക.