ETV Bharat / state

'സംസ്ഥാനത്തെ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണം'; നിര്‍ദേശവുമായി മുഖ്യമന്ത്രി - kerala news updates

റോഡ് ഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ നിരീക്ഷണ കാമറകളും പ്രവര്‍ത്തന ക്ഷമമാക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

Surveillance cameras should be made operational  CM  നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കണം  മുഖ്യമന്ത്രി  നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  തിരുവനന്തപുരം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  സംസ്ഥാനത്തെ നിരീക്ഷണ കാമറകള്‍  kerala news updates  latest news in kerala
'സംസ്ഥാനത്തെ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കണം'; നിര്‍ദേശവുമായി മുഖ്യമന്ത്രി
author img

By

Published : Nov 19, 2022, 6:25 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ നിരീക്ഷണ കാമറകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്‍റെ കാമറകളുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. കേടായ കാമറകള്‍ നന്നാക്കുകയും പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവര്‍ത്തനക്ഷമമല്ലാത്ത കാമറകള്‍ മാറ്റി ഏറ്റവും ആധുനികമായവ സ്ഥാപിക്കുകയും ചെയ്യും.

അമിത വേഗത, ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പൊലീസ് കാമറകളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്താനാണ് നിര്‍ദേശം. പ്രധാന റോഡുകള്‍ നിര്‍മിക്കുമ്പോള്‍ ആസൂത്രണ ഘട്ടത്തില്‍ തന്നെ കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ഉറപ്പാക്കണം. നിശ്ചിത എണ്ണത്തിന് മുകളില്‍ ഉപഭോക്താക്കള്‍ എത്തുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണം.

മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു മാസം സംഭരണ ശേഷിയുള്ള സിസിടിവി സ്ഥാപിക്കണം. ഇതിനാവശ്യമായ രീതിയില്‍ പഞ്ചായത്ത്, മുനിസിപ്പല്‍, പൊലീസ് ആക്‌ടുകളില്‍ ഭേദഗതി വരുത്താനും യോഗം തീരുമാനിച്ചു. എംപി, എംഎല്‍എ പ്രാദേശിക വികസന ഫണ്ടുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ട് എന്നിവ ഉപയോഗിച്ച് കാമറകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കും.

വീടുകളിലും പൊതു സ്ഥലങ്ങളിലും വയ്‌ക്കുന്ന സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങളും ആവശ്യം വന്നാല്‍ പൊലീസിന് നല്‍കാനുള്ള സന്നദ്ധത വളര്‍ത്താനായി ബോധവത്‌കരണം നടത്താനും തീരുമാനിച്ചു. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളിലെയും നാറ്റ്പാക്കിലെയും ഉന്നത ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.