തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനാജ്ഞ പ്രഖ്യാപിച്ചുള്ള നിയന്ത്രണങ്ങള്‍ മാത്രം മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരം കലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ടെയ്ൻമെന്‍റ് സോണില്‍ കര്‍ശന നിയന്ത്രണം പൊലീസ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാര്‍ക്കറ്റുകള്‍ നിശ്ചിത സമയം വരെ മാത്രമെ പ്രവര്‍ത്തിക്കാവൂ. ഇരുചക്രവാഹനത്തില്‍ ഒരാള്‍ മാത്രമെ യാത്ര ചെയ്യാവൂ. കുടുംബാഗങ്ങളാണെങ്കില്‍ രണ്ട് പേരെ അനുവദിക്കും. എന്നാല്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ രണ്ട് മാസ്‌ക് ധരിക്കണം. എല്ലാവരും ഇരട്ട മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം. രണ്ട് തുണിമാസ്‌ക് ധരിക്കലല്ല ഒരു തുണി മാസ്‌കും ഒരു സര്‍ജിക്കല്‍ മാസ്‌കും ധരിക്കുകന്നതാണ് ഡബിൾ മാസ്ക്കിങ് കൊണ്ടു ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.