ETV Bharat / state

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അല്‍പസമയത്തിനകം; മാധ്യമങ്ങളെ കാണുന്നത് 37 ദിവസങ്ങള്‍ക്ക് ശേഷം - മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം

രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി അവസാനമായി മാധ്യമങ്ങളെ കണ്ടത്.

CM Pinarayi vijayan Press conference  മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം  മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം  CM Pinarayi vijayan Press conference live
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അല്‍പസമയത്തിനകം; മാധ്യമങ്ങളെ കാണുന്നത് 37 ദിവസങ്ങള്‍ക്ക് ശേഷം
author img

By

Published : Jun 27, 2022, 11:39 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക്. 37 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി അവസാനം വാര്‍ത്താസമ്മേളനം നടത്തിയത്.

ശേഷം, നിരവധി വിവാദങ്ങളുണ്ടായെങ്കിലും മാധ്യമങ്ങളെ കണ്ടിരുന്നില്ല. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടംബത്തിന് നേരിട്ട് ബന്ധമുണ്ടെന്നതടക്കം ഗുരുതരമായ ആരോപണങ്ങള്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ചെങ്കിലും വാര്‍ത്താസമ്മേളനം നടത്തി മറുപടി പറഞ്ഞിരുന്നില്ല. പൊതുസമ്മേളനങ്ങളില്‍ മാത്രമായി പ്രതികരണം ഒതുക്കുകയായിരുന്നു. നിരവധി വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലുണ്ടാകും.

നിയമസഭയിലടക്കം പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണ വിഷയം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.