ETV Bharat / state

ധൂര്‍ത്ത് ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഹെലികോപ്‌റ്റര്‍ വാടകക്കെടുത്തത് സുരക്ഷാ കാര്യങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

cm pinarayi vijayan  cm controversy  ധൂര്‍ത്ത് ആരോപണം  ഹെലികോപ്റ്റര്‍ വാടക  മുഖ്യമന്ത്രി പിണറായി വിജയന്‍  എയര്‍ ഫോഴ്‌സ് വിമാനം  ദുരന്തനിവാരണ പ്രവര്‍ത്തനം  കൊവിഡ് പ്രതിസന്ധി  പ്രതിവാര ടെലിവിഷന്‍ പരിപാടി  നാം മുന്നോട്ട്  ടെലി മെഡിസിന്‍ സംവിധാനം
ധൂര്‍ത്ത് ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
author img

By

Published : May 3, 2020, 12:24 PM IST

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വാടകക്കെടുത്തതും ഉപദേശകരുടെ എണ്ണം വര്‍ധിപ്പിച്ചതും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെലികോപ്‌റ്റര്‍ വാടകക്കെടുത്തത് സുരക്ഷാ കാര്യങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായതിനാലാണ്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ട്. എയര്‍ ഫോഴ്‌സ് വിമാനങ്ങളുള്ളപ്പോള്‍ തന്നെ സുരക്ഷക്ക് കേന്ദ്രവും വിമാനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപദേഷ്‌ടാക്കളുടെ പേരിലുളള ആരോപണത്തെയും മുഖ്യമന്ത്രി നിഷേധിച്ചു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്പളത്തിന്‍റെയോ ആനുകൂല്യങ്ങളുടെയോ അത്ര പോലും വരില്ല തന്‍റെ ഉപദേഷ്‌ടാക്കള്‍ക്കെല്ലാം കൂടി നല്‍കുന്ന ശമ്പളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ധൂര്‍ത്ത് ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

വാഹനങ്ങള്‍ കാലഹരണപ്പെട്ടിട്ടും അപൂര്‍വമായി മാത്രമാണ് ഈ സര്‍ക്കാര്‍ പുതിയത് വാങ്ങിയത്. ബാലിശമായ ആരോപണമായതുകൊണ്ടാണ് താന്‍ ഇതുവരെ ഇതിനോട് പ്രതികരിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ കേസ് വരുമ്പോള്‍ അതിനെ ശരിയായ രീതിയില്‍ പ്രതിരോധിക്കുകയെന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്. അതിനായി പ്രധാനപ്പെട്ട അഭിഭാഷകരെ നിയോഗിക്കേണ്ടി വരും. ഈ രീതി എല്ലാക്കാലത്തുമുണ്ട്. ഏത് സര്‍ക്കാരായാലും ഇത് ചെയ്യേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്‌ത പ്രതിപക്ഷ സംഘടനകളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവെക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഏത് രാഷ്‌ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരായാലും ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരാകുമെന്നതാണ് ഇപ്പോഴത്തെ അനുഭവം. രാജസ്ഥാനില്‍ ശമ്പളം പിടിക്കാനെടുത്ത തീരുമാനത്തെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നുണ്ടോയെന്ന്‌ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഒരു മാസത്തെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവ് ചില അധ്യാപകര്‍ കത്തിച്ച നടപടി ഗുരുനാഥന്മാരോട് നാട് കാട്ടുന്ന ആദരവിന് ചേര്‍ന്ന സമീപനമല്ല. കത്തിച്ചവര്‍ക്ക് മാനസാന്തരമൊന്നും വരില്ല. അവര്‍ അത്തരമൊരു മനസിന്‍റെ ഉടമകളായിപ്പോയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദേശത്ത് നിന്നും പ്രവാസികള്‍ മടങ്ങിയെത്തി ക്വാറന്‍റൈനില്‍ കഴിയുമ്പോള്‍ അവര്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പ്രത്യേക സാങ്കേതിക വിദ്യ ഏര്‍പ്പെടുത്തും. നിശ്ചിത സമയത്ത് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അവരെ അലര്‍ട്ട് ചെയ്യുന്ന സംവിധാനമുണ്ടാവും. ഇവരെ ബന്ധപ്പെടുന്നതിനും പരിശോധിക്കുന്നതിനും എല്ലാ പഞ്ചായത്തിലും ഡോക്‌ടര്‍മാരുണ്ടാവും. ആവശ്യമായ മൊബൈല്‍ ക്ലിനിക്കുകളും ടെലി മെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തും. സംസ്ഥാനത്തിന് പുറത്ത് സ്ഥിരതാമസമാക്കിയവര്‍ തല്‍ക്കാലം അവിടെ തന്നെ തുടരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രി വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.