തിരുവനന്തപുരം : യുവത്വത്തിൻ്റെ പ്രതിനിധിയായ എ എൻ ഷംസീർ സ്‌പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടത് സഭാപ്രവർത്തനങ്ങളില്‍ പ്രസരിപ്പ് പടർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിലെ 31 അംഗങ്ങൾ 27നും 48നും ഇടയിൽ പ്രായമുള്ളവരാണ്. ആ വിഭാഗത്തിൻ്റെ പ്രതിനിധിയാണ് ഷംസീർ. ആ പ്രായ വിഭാഗത്തിൽപ്പെട്ട ഒരാൾ സ്‌പീക്കറാകുമ്പോൾ സമസ്‌ത മേഖലകളിലും പ്രസരിപ്പ് പടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗവൺമെൻ്റ് ബിസിനസുകൾ തടസമില്ലാതെ നടത്താനും പ്രതിപക്ഷത്തിൻ്റെ ജനാധിപത്യപരമായ അവകാശങ്ങൾ അനുവദിക്കുന്നതിൽ സമതുലിതാവസ്ഥ ഉറപ്പുവരുത്താനും ഷംസീറിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.