ETV Bharat / state

മുട്ടില്‍ മരം മുറിക്കേസില്‍ വിട്ടുവീഴ്ചയ്ക്കില്ല; ശക്തമായ നടപടിയെന്നും മുഖ്യമന്ത്രി - പിണറായി വിജയന്‍

2018ല്‍ ഇടുക്കിയിലെ കര്‍ഷകരാണ് പട്ടയ ഭൂമിയില്‍ അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ അനുമതി വേണമെന്ന ആവശ്യമുയര്‍ത്തിയത്.

pinarayi vijayan  muttil tree felling case  മുട്ടില്‍ മരം മുറിക്കേസ്  മുഖ്യമന്ത്രി  പിണറായി വിജയന്‍  ഇടുക്കിയിലെ കര്‍ഷകര്‍
മുട്ടില്‍ മരം മുറിക്കേസില്‍ വിട്ടുവീഴ്ചയ്ക്കില്ല; ശക്തമായ നടപടിയെന്നും മുഖ്യമന്ത്രി
author img

By

Published : Jun 14, 2021, 8:45 PM IST

തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ക്കശമായ നടപടി തന്നെ ഉണ്ടാകുമെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2018ല്‍ ഇടുക്കിയിലെ കര്‍ഷകരാണ് പട്ടയ ഭൂമിയില്‍ അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ അനുമതി വേണമെന്ന ആവശ്യമുയര്‍ത്തിയത്. ഇതിന്‍റെ പേരില്‍ ധാരാളം യോഗങ്ങളും നടന്നു. അത് ന്യായമാണെന്ന് സര്‍ക്കാരും കണ്ടു.

മുട്ടില്‍ മരം മുറിക്കേസില്‍ വിട്ടുവീഴ്ചയ്ക്കില്ല; ശക്തമായ നടപടിയെന്നും മുഖ്യമന്ത്രി

ചില പ്രത്യേക ഗണത്തില്‍ പെടുത്തിയ മരങ്ങള്‍ മുറിക്കാന്‍ അനുമതി വാങ്ങിയിരിക്കണം എന്ന് കണ്ടു. അങ്ങനെയാണ് ആ ഘട്ടത്തില്‍ സര്‍ക്കുലര്‍ വരുന്നത്. ആ സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതു കൊണ്ടാണ് അതുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കുന്നതിന് തയ്യാറായത്. ആ വിശദീകരണത്തില്‍ ചില പോരായ്മകളുണ്ടെന്ന് നിയമ വകുപ്പ് ചൂണ്ടിക്കാണിച്ചു.

also read:7719 പേര്‍ക്ക് കൂടി കൊവിഡ്: 161 മരണം

അങ്ങനെ ആ വിശദീകരണം പിന്‍വലിച്ചു. കൃഷിക്കാരെ സഹായിക്കുക എന്ന ഉദ്ദേശം നല്ലതിനായിരുന്നു. എന്നാല്‍ ചിലര്‍ അത് തെറ്റായി ഉപയോഗിച്ച് നല്ല തോതില്‍ മരങ്ങള്‍ മുറിച്ചു മാറ്റി. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ശക്തമായ നടപടികളുമായി മുന്നോട്ടു പോകും. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് നേരത്തേ പറഞ്ഞതു തന്നെയാണ് ഇപ്പോഴും പറയാനുള്ളത്.

അതേസമയം കൃഷിക്കാരുടെ പ്രശ്‌നം ഒരു വശത്തു നില്‍ക്കുന്നുണ്ട്. അത് എങ്ങനെ വേണം എന്ന് സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തില്‍ ജാഗ്രതകുറവുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.