ETV Bharat / state

മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ വിദേശത്തേക്ക്; മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളും കൊച്ചുമകനും

author img

By

Published : Sep 30, 2022, 12:58 PM IST

വിവിധ മേഖലകളിലെ സഹകരണത്തിനും വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതിക്കും ഫിൻലൻഡ്, നോർവെ, ഇംഗ്ലണ്ട്, വെയ്‌ൽസ് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം സന്ദർശിക്കുന്നത്.

cm pinarayi vijayan  cm pinarayi vijayan and ministers foreign visit  ministers foreign visit  finland visit cm pinarayi vijayan  മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ വിദേശത്തേക്ക്  മുഖ്യമന്ത്രി വിദേശ സന്ദർശനം  കേരള മന്ത്രിമാർ വിദേശ സന്ദർശനം  ഫിൻലൻഡ് സന്ദർശനം  ഫിൻലൻഡ് വിദ്യാഭ്യാസ മോഡൽ  Finland model of education  നോർവെ സന്ദർശനം  ഫിന്നിഷ് വിദ്യാഭ്യാസ മാതൃക  ഫിൻലൻഡിലെ പ്രീ സ്‌കൂൾ  മാരിടൈം മേഖലയിലെ സഹകരണം  മൂന്നാം ലോക കേരളസഭ  വ്യവസായ മേഖല  മുഖ്യമന്ത്രി  മന്ത്രിമാരുടെ വിദേശ യാത്രകള്‍
മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ വിദേശത്തേക്ക്; മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളും കൊച്ചുമകനും

തിരുവനന്തപുരം: വിദേശ സന്ദർശനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ (ഒക്‌ടോബർ 1) യൂറോപ്പിലേക്ക്. 14 ദിവസത്തെ വിദേശ സന്ദർശനത്തിൽ ഫിൻലൻഡ്, നോർവെ, ഇംഗ്ലണ്ട്, വെയ്‌ൽസ് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം സന്ദർശിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ വിജയൻ, ചെറുമകൻ എന്നിവരും വിദേശ സന്ദർശന സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

വിദ്യാഭ്യാസ മാതൃക പഠിക്കാൻ ഫിൻലൻഡിലേക്ക്: സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണം. കേരളവും ഫിൻലൻഡും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെ കുറിച്ച് പഠിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. നേരത്തെ കേരളത്തിലെത്തിയ ഫിന്‍ലന്‍ഡ് പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.

ഫിൻലൻഡിലെ പ്രീ സ്‌കൂൾ സംഘം സന്ദർശിക്കും. കൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്‌ട്ര കമ്പനികൾ സന്ദർശിച്ച് കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകളും തേടും. മൊബൈല്‍ ഫോൺ നിര്‍മാണ കമ്പനിയായ നോക്കിയയുടെ എക്‌സിക്യൂട്ടീവ് എക്‌സ്‌പീരിയന്‍സ് സെന്‍റര്‍ സംഘം സന്ദര്‍ശിക്കും. സൈബർ രംഗത്തെ സഹകരണത്തിനായി ഫിന്‍ലന്‍ഡിലെ വിവിധ ഐടി കമ്പനികളുമായും ചര്‍ച്ച നടത്തും. ടൂറിസം മേഖലയിലെയും ആയുര്‍വേദ രംഗത്തെയും സഹകരണം ആസൂത്രണം ചെയ്യാനും വിവിധ കൂടിക്കാഴ്‌ചകള്‍ നിശ്ചയിച്ചിട്ടുണ്ട്.

പ്രകൃതിക്ഷോഭ പ്രതിരോധത്തിന് നോർവെ സന്ദർശനം: മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതാണ് നോര്‍വെ സന്ദര്‍ശനം. നോര്‍വീജിയന്‍ ജിയോടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് കേരളത്തില്‍ വർധിച്ചുവരുന്ന ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകള്‍ പരിശോധിക്കും.

ലക്ഷ്യം വിവിധ മേഖലകളിലെ സഹകരണം: ഇംഗ്ലണ്ടും വെയ്ല്‍സുമാണ് സന്ദര്‍ശിക്കുന്ന മറ്റ് രണ്ടിടങ്ങള്‍. വെയ്ല്‍സിലെ ആരോഗ്യമേഖല ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി മന്ത്രിതല ചര്‍ച്ചകള്‍ നടത്തും. മൂന്നാം ലോക കേരളസഭയുടെ തുടര്‍ച്ചയായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക യോഗത്തിലും മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും. സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക വ്യവസായികളുമായി നിക്ഷേപ സൗഹൃദ സംഗമം സംഘടിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

വ്യവസായ മന്ത്രി പി രാജീവ് നോര്‍വെയിലും യുകെയിലും സന്ദര്‍ശന സമയത്ത് മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്‌ദുറഹ്മാന്‍ നോര്‍വെയിലും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് യുകെയിലും മുഖ്യമന്ത്രിക്കൊപ്പം ചര്‍ച്ചകളില്‍ പങ്കാളികളാകും. ഒക്‌ടോബര്‍ 14നാകും സന്ദര്‍ശനം പൂര്‍ത്തിയാകുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.