ETV Bharat / state

ക്യൂബയിലേക്ക് തിരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

മുഖ്യമന്ത്രി, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വീണ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി പി ജോയ്, സംസ്ഥാന സർക്കാരിന്‍റെ ന്യൂഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഇന്ത്യൻ അംബാസഡർ എസ് ജാനകി രാമൻ എന്നിവരാണ് ക്യൂബയിലേക്ക് തിരിച്ചത്

cm pinarayi vijayan  cm and his team returned to cuba  cuba  cm us visit  v k ramachandran  john britas  latest news in trivandrum  മുഖ്യമന്ത്രി പിണറായി വിജയനും സംഘവും  പിണറായി വിജയന്‍  ക്യൂബ  വീണ ജോർജ്  കെ എൻ ബാലഗോപാൽ  വി കെ രാമചന്ദ്രൻ  ജോൺ ബ്രിട്ടാസ്  വി പി ജോയ്  വേണു രാജാമണി  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിലേക്ക് തിരിച്ചു
author img

By

Published : Jun 14, 2023, 10:01 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിലേക്ക് തിരിച്ചു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വീണ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി പി ജോയ്, സംസ്ഥാന സർക്കാരിന്‍റെ ന്യൂഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഇന്ത്യൻ അംബാസിഡർ എസ് ജാനകി രാമൻ എന്നിവര്‍ അടങ്ങുന്ന സംഘം ഹവാനയിലേക്കാണ് തിരിച്ചത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധിർ ജയ്സ്വാളാണ് സംഘത്തെ യാത്രയയച്ചത്.

ക്യൂബയിലെത്തുന്ന മുഖ്യമന്ത്രി വിവിധ പരിപാടികളിൽ പങ്കെടുക്കും. ഒപ്പം വിവിധ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും. ജോസ് മാർട്ടി ദേശീയ സ്‌മാരകം ഉൾപ്പടെയുള്ള വിവിധ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും.

ന്യൂജേഴ്‌സിയിലെ ന്യൂവക് എയര്‍പോര്‍ട്ടില്‍ നിന്നാണ് സംഘം ക്യൂബയിലേക്ക് പുറപ്പെട്ടത്. ജൂൺ എട്ടിനാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്ക - ക്യൂബ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ജൂൺ 11നാണ് ലോക കേരള സഭ ന്യൂയോർക്ക് മേഖല സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തത്.

പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി : പണപ്പിരിവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിലടക്കം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. സമ്മേളനത്തിൽ എന്ത് സ്വജനപക്ഷപാതമാണ് ഉണ്ടായതെന്നും സ്‌പോൺസർഷിപ്പ് ആദ്യമായാണോയെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. ലോക കേരള സഭ വിവാദമാക്കാൻ ബോധപൂർവം ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതാത് മേഖലയിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നതെന്നും നട്ടാൽ പൊടിക്കാത്ത നുണ പ്രചരിപ്പിക്കുവാനായിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം, മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ തരൺ ജിത്ത് സിങ് സന്ധുവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അമേരിക്കൻ യാത്രാസംഘത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന സ്‌പീക്കർ എ എൻ ഷംസീർ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, റെസിഡന്‍റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ എന്നിവർ നാളെ രാവിലെ തിരിച്ചെത്തും.

സ്‌പോണ്‍സര്‍ഷിപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷം : ലോക കേരളസഭ സമ്മേളനത്തിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ബക്കറ്റ് പിരിവ് നടത്തിയവരുടെ പരിഷ്‌കൃത രൂപമാണ് സ്പോൺസർഷിപ്പെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അടുത്തിരിക്കണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കിലും പണം കൊടുക്കണം എന്ന് പറയുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്നും ലോക കേരള സഭ കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ലെന്നും ധൂർത്താണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഗോൾഡൻ പാസിന് 82 ലക്ഷം രൂപ, സിൽവർ പാസിന് 41 ലക്ഷം രൂപ, ബ്രൗൺസ് പാസിന് 20 ലക്ഷം രൂപയുമായിരുന്നു നിരക്ക്. വലിയ തുക സ്പോൺസർഷിപ്പ് നൽകുന്നവർക്ക് സമ്മേളന വേദിയിൽ അംഗീകാരവും കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പം ഡിന്നറുമായിരുന്നു വാഗ്‌ദാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.