ETV Bharat / state

ഡോ. വന്ദനയുടെ കൊലപാതകം : ആരോഗ്യ പ്രവർത്തകരെ അനുനയിപ്പിക്കാൻ സർക്കാർ, ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി - vandana murder

പ്രശ്‌നപരിഹാരത്തിന് എല്ലാ വഴികളും തേടി സർക്കാർ. പിജി ഡോക്‌ടർമാരുമായും ഹൗസ് സർജന്മാരുമായും മുഖ്യമന്ത്രി ചർച്ച നടത്തും

വന്ദന  വന്ദന കൊലപാതകം  ഡോക്‌ടർ വന്ദന കൊലപാതകം  ഡോക്‌ടറുടെ കൊലപാതകം  ഡോക്‌ടർമാരുടെ സമരം  വീണ ജോർജ്  ഡോക്‌ടർമാരുമായി മുഖ്യമന്ത്രിയുടെ ചർച്ച  cm meeting on doctor vandana das murder  doctor vandana das murder  vandana murder  vandana das murder updation
വന്ദനയുടെ കൊലപാതകം
author img

By

Published : May 11, 2023, 5:41 PM IST

Updated : May 11, 2023, 7:43 PM IST

തിരുവനന്തപുരം : ഡോക്‌ടർ വന്ദന ദാസിന്‍റെ മരണത്തെ തുടർന്ന് ആശുപത്രിയിൽ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെ അനുനയിപ്പിക്കാൻ എല്ലാ വഴികളും തേടി സർക്കാർ. ഡോക്‌ടർമാരുടെ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് പിജി ഡോക്‌ടർമാരുടെയും ഹൗസ് സർജന്മാരുടെയും പ്രതിനിധികളുമായി ചർച്ച നടത്തും.

ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ എക്‌സ്‌പീരിയൻസ് പരാമർശത്തിൽ പിജി ഡോക്‌ടർമാരും ഹൗസ് സർജന്മാരും രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നത്. ഈ പരാമർശം ഡോക്‌ടർമാരെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് ശക്തമായ സമരവുമായി ഡോക്‌ടർമാർ രംഗത്തിറങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇവരുമായി ചർച്ച നടത്തുന്നത്.

നാളെ ആരോഗ്യ മന്ത്രി വീണ ജോർജ് ഇരു സംഘടനകളുടെയും പ്രതിനിധികളുമായി ചർച്ച നിശ്ചയിച്ചിരുന്നു. എന്നാൽ, പ്രശ്‌നപരിഹാരം എത്രയും വേഗം വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ചർച്ച നടത്തുന്നത്. രാവിലെ ഐഎംഎ അടക്കമുള്ള ഡോക്‌ടർമാരുടെ സംഘടന പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.

ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസായി പുറത്തിറക്കുക, ഡോക്‌ടർ വന്ദനയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുക, വന്ദനയുടെ കുടുംബത്തിന് അർഹമായ നഷ്‌ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്‌ടർമാരുടെ സംഘടന മുഖ്യമന്ത്രിക്ക് മുന്നിൽ വച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം വിഷയം പരിശോധിക്കുകയാണ്. ഇതോടൊപ്പമാണ് പിജി ഡോക്‌ടർമാരുമായും ഹൗസ് സർജന്മാരുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നത്.

ആക്രമണം ചികിത്സയ്‌ക്കിടെ : പൊലീസ് പിടികൂടിയ സന്ദീപ് എന്ന പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ച പ്രതിയെ കൈവിലങ്ങ് അണിയിച്ചിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വൈദ്യ പരിശോധന നടത്തുന്നതിനിടെ പ്രതി ആക്രമിക്കുകയായിരുന്നു.

ഡോക്‌ടർ വന്ദനയെ ഇയാൾ 11 തവണയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ആശുപത്രിയിൽ ഉപയോഗിക്കുന്ന സർജിക്കൽ ഉപകരണം ഉപയോഗിച്ചാണ് ആക്രമിച്ചത്. ശരീരത്തിൽ 6 കുത്തുകളും തലയിൽ 3 കുത്തുകളും ഒരു കുത്ത് മുഖത്തും ഒരെണ്ണം ഇടത് കൈയിലുമാണ് ഏറ്റത്. ആക്രമണത്തിന് ശേഷം പ്രതി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Also read : 'സ്വന്തം ജീവൻ ത്യജിച്ചും പൊലീസ് പെൺകുട്ടിയെ രക്ഷിക്കേണ്ടതായിരുന്നു'; സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ഡോ. വന്ദനയുടെ കൊലപാതകം ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി : ഡോക്‌ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡോക്‌ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also read : ഡോ. വന്ദനയുടെ കൊലപാതകം : ആരോഗ്യ പ്രവർത്തകരെ അനുനയിപ്പിക്കാൻ സർക്കാർ, ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി

അനുശോചനം അറിയിച്ച് സ്‌പീക്കർ : ഡോക്‌ടർ വന്ദന ദാസിന്‍റെ വിയോഗത്തിൽ സ്‌പീക്കർ എ എൻ ഷംസീറും അനുശോചനം അറിയിച്ചു. വന്ദന ദാസിന്‍റെ കുടുംബത്തെ കിംസ് ആശുപത്രിയിലെത്തി അദ്ദേഹം സന്ദർശിച്ചു. ഭാവിയിൽ കേരളത്തിൽ ഇത്തരം അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും സ്‌പീക്കർ ഓർമപ്പെടുത്തി.

Last Updated : May 11, 2023, 7:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.