തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നവർക്ക് എംബസികളിൽ കൊവിഡ് പരിശോധന നടത്താൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്താൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി പരിശോധിക്കാൻ എംബസികളെ ചുമതലപ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ച് യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. പോസിറ്റീവ് ആകുന്നവർക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊവിഡ് പരിശോധന എംബസികളില്‍; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് - thiruvanthapuram
പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്താൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി പരിശോധിക്കാൻ എംബസികളെ ചുമതലപ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
![കൊവിഡ് പരിശോധന എംബസികളില്‍; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് തിരുവനന്തപുരം കൊവിഡ് 19 മുഖ്യമന്ത്രി പ്രധാനമന്ത്രി എംബസി c m pinarayi vijayan thiruvanthapuram covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7615711-thumbnail-3x2-cmpm.jpg?imwidth=3840)