ETV Bharat / state

അഴീക്കലിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി; കേന്ദ്രം പിന്‍മാറുന്നത് കേരളത്തോടുള്ള അവഗണനയെന്ന് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറുകയും എല്ലാവിധ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്‌തിരുന്നു.പാരിസ്ഥിതിക അനുമതിയുടെ പേരില്‍ കേരളത്തിന്‍റെ പദ്ധതി ഇല്ലാതാക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്നും മുഖ്യമന്ത്രി

author img

By

Published : Dec 3, 2019, 7:26 PM IST

കോസ്റ്റ് ഗാര്‍ഡ് അക്കാദമി  COAST GUARD ACADEMY  അഴീക്കലിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി; കേന്ദ്രം പിന്‍മാറുന്നത് കേരളത്തോടുള്ള അവഗണനയെന്ന് മുഖ്യമന്ത്രി
അഴീക്കലിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി; കേന്ദ്രം പിന്‍മാറുന്നത് കേരളത്തോടുള്ള അവഗണനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അഴീക്കലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നത് കേരളത്തോടുള്ള അവഗണനയും അനീതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറുകയും എല്ലാവിധ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്‌തിരുന്നു. വനം- പരിസ്ഥിതി- കാലാവസ്ഥാവ്യതിയാന മന്ത്രാലയം അനുമതി നല്‍കാത്തതുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് പ്രതിരോധ സഹമന്ത്രി രാജ്യസഭയില്‍ പറഞ്ഞത്. ഈ പ്രശ്‌നം ഇപ്പോഴത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെ സന്ദർശിച്ച് ശ്രദ്ധയിൽപെടുത്തിയിരുന്നതാണ്. 2011-ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന് 2018 ജൂലൈ 2-ന് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. അതു സംബന്ധിച്ച വിജ്ഞാപനവും വന്നു. കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഉള്‍പ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അതനുസരിച്ച് പാരിസ്ഥിതിക അനുമതി നല്‍കാവുന്നതാണ്. എന്നാല്‍ ഈ നിലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

2009-ലാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ എടുത്തത്. അതനുസരിച്ച് 2011 ആദ്യം തന്നെ വളപട്ടണത്ത് അറബിക്കടല്‍ തീരത്ത് 164 ഏക്കർ സ്ഥലം സര്‍ക്കാര്‍ കൈമാറി. 2011 മെയ് മാസത്തില്‍ അന്നത്തെ പ്രതിരോധ മന്ത്രി അക്കാദമിക്ക് തറക്കല്ലിട്ടു. അക്കാദമി സ്ഥാപിക്കുന്നതിന് ഇതിനകം 65.56 കോടി രൂപ കോസ്റ്റ് ഗാര്‍ഡ് ചെലവഴിച്ചിട്ടുണ്ട്. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കണമെന്ന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റി 2015ല്‍ തന്നെ ശുപാര്‍ശ ചെയ്‌തു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പ്രതിരോധമന്ത്രിയോടും നേരിട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിരുന്നു. പദ്ധതിക്കു വേണ്ടി സംസ്ഥാനം എല്ലാവിധ സഹായവും വാഗ്‌ദാനം നല്‍കി. ഇത്രയൊക്കെയായിട്ടും പാരിസ്ഥിതിക അനുമതിയുടെ പേരില്‍ കേരളത്തിന്‍റെ പദ്ധതി ഇല്ലാതാക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ഈ നിലപാട് പുനഃപരിശോധിക്കണമെന്നും തീരദേശ നിയന്ത്രണത്തില്‍ 2018 ല്‍ വരുത്തിയ ഭേദഗതി പ്രകാരം പദ്ധതിക്ക് അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Intro:

Body:സ്വന്തം സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തവരാണ് ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ടു വരുന്നതെന്ന് തോമസ് പോൾ റമ്പാൻ. നാളുകളായി തുടരുന്ന യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി മറ്റ് സഭകളിലെ മേലധ്യക്ഷന്മാർ നൽകിയ കത്തിനോട് പ്രതികരിക്കുകയായിരുന്നു തോമസ് പോൾ റമ്പാൻ. അതേസമയം കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് എത്രയും വേഗം നടപ്പാക്കാനാണ് ഓർത്തഡോക്സ് സഭ ഉദ്ദേശിക്കുന്നതെന്നും തോമസ് പോൾ റമ്പാൻ ഇടിവി ഭാരതിനോട് പറഞ്ഞു.

byte

ഹൈക്കോടതിയുടെ ഉത്തരവ് കയ്യിൽ ലഭിച്ചാലുടൻ നടപടികളുമായി മുന്നോട്ടു പോകും. കളക്ടർ ഉത്തരവാദിത്വമേറ്റെടുത്ത് വിധി നടപ്പാക്കിതരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കോതമംഗലത്തെ മത മൈത്രി സംഘടന ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ച് താൽക്കാലികമായിട്ടാണെന്നും ഇതൊന്നും കോടതി വിധി നടപ്പാക്കുന്നതിൽ തടസ്സമാകില്ലെന്നും തോമസ് പോൾ റമ്പാൻ വ്യക്തമാക്കി.

byte

പാത്രിയർക്കീസ് ബാവ അയച്ച കത്ത് പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവായ്ക്ക് ലഭിക്കുന്നതിനു മുൻപ് പൊതുസമൂഹത്തിനാണ് ലഭിച്ചത്. അതിന് മറുപടി കൊടുക്കേണ്ടതായിട്ടുള്ള സാഹചര്യം നിലവിലില്ലെന്നും 1934 ഭരണഘടന അനുസരിച്ച് പാത്രിയർക്കീസ് ബാവായ്ക്ക് നൽകേണ്ട അവകാശങ്ങളിൽ നിന്ന് സഭയ്ക്ക് പിന്നോട്ട് പോകാൻ കഴിയില്ലെന്നും എന്നാൽ ഭരണഘടനയിൽ പറയുന്നത് പാത്രിയർക്കീസ് ബാവ തിരിച്ചും അംഗീകരിക്കണമെന്നും തോമസ് പോൾ റമ്പാൻ വ്യക്തമാക്കി. കോതമംഗലം പള്ളിയിൽ ഇനിയും യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധങ്ങൾ ഉണ്ടായാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏതൊരു ചർച്ചയ്ക്കും സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.