ETV Bharat / state

ബിനീഷിന്‍റെ വീട്ടിലെ റെയ്‌ഡ്; ഒരു ദിവസത്തിലേറെ നീണ്ട നാടകീയ രംഗത്തിന് തിരശീല - ed raid completed

തന്നെയും അമ്മയേയും ഇ.ഡി സംഘം ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിന്‍റെ ഭാര്യ. കുഞ്ഞിന്‍റെ പ്രാഥമികാവശ്യം പോലും നിരാകരിച്ചെന്ന് ആരോപണം

സംസ്ഥാന ബാലാവകാശ കമ്മീഷൻ ബിനീഷിന്‍റെ വീട്ടിലെത്തി  റെയ്‌ഡ് നടക്കുന്ന വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ  ഇഡിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു  ആരോപണങ്ങൾ ഉന്നയിച്ച് ബിനീഷിന്‍റെ ഭാര്യാ മാതാവ്  ബിനീഷിന്‍റെ വീട്ടിൽ ഇഡി റെയ്‌ഡ്  Child Welfare Commission in Bineesh's house  ed raid in Bineesh's house  ed raid completed  ed raid finished
ബിനീഷിന്‍റെ വീട്ടിൽ നിന്നും ഇഡി സംഘം റെയ്‌ഡ് അവസാനിപ്പിച്ച് മടങ്ങി
author img

By

Published : Nov 5, 2020, 11:51 AM IST

Updated : Nov 5, 2020, 2:11 PM IST

തിരുവനന്തപുരം: ആദ്യന്തം നീണ്ടു നിന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ 24 മണിക്കൂറിലേറെ നീണ്ട റെയ്ഡ് അവസാനിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നു മടങ്ങി. രാവിലെ 11മണിയോടെ ബിനീഷിന്‍റെ വീട്ടില്‍ നിന്നിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്‍റ് സംഘത്തിന്‍റെ വാഹനം പൂജപ്പുര പൊലീസ് തടഞ്ഞു. ഇത്രയും സമയം ബീനിഷിന്‍റെ വീട്ടില്‍ കഴിഞ്ഞതിനുള്ള കാരണം കാണിക്കണമെന്ന് കന്‍റോണ്‍മെന്‍റ് എ.സി സുനീഷ് ബാബു ഇ.ഡിയോടാവശ്യപ്പെട്ടു. നല്‍കാമെന്ന് ഇഡി സംഘം ഉറപ്പു നല്‍കിയ ശേഷമാണ് ഇവരെ പോകാന്‍ പൊലീസ് അനുവദിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥരും അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ സി.ആര്‍.പി.എഫ് ജവാന്‍മാരും തിരുവനന്തപുരം മരുതുംകുഴിയിലെ കോടിയേരി എന്ന വീട്ടിലെത്തിയത്.

ഇന്നും അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്ക് ബിനീഷിന്‍റെ വീട് സാക്ഷ്യം വഹിച്ചു.

ബിനീഷിന്‍റെ ഭാര്യ റെനീറ്റയുടെ പ്രതികരണം

രാവിലെ 9 മണി: ബിനീഷിന്‍റെ മാതൃസഹോദരന്‍ വിനയകുമാര്‍, മാതൃസഹോദരി ലില്ലി, വിനയകുമാറിന്‍റെ ഭാര്യ അഡ്വക്കേറ്റ് ശ്രീലത എന്നിവര്‍ എത്തി. അകത്തേക്ക് പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും വീടിനു പുറത്തു കാവലുണ്ടായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍മാര്‍ ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. അഡ്വക്കേറ്റ് ശ്രീലത അഭിഭാഷക എന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചെങ്കിലും സി.ആര്‍.പി.എഫ് വഴങ്ങിയില്ല. ഇതോടെ ഇവര്‍ വീടിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ബിനീഷിന്‍റെ വീടിന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

രാവിലെ 10.15: ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി.മനോജ്കുമാറും അംഗങ്ങളും സ്ഥലത്തെത്തി. ഇവരെയും ഗേറ്റിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ സി.ആര്‍.പി.എഫ് തയ്യാറായില്ല. തങ്ങള്‍ ജുഡീഷ്യല്‍ അധികാരമുള്ള സമിതിയാണെന്ന് ഈ സമയം ബാലവകാശകമ്മിഷന്‍ ചെയര്‍മാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. 24 മണിക്കൂറിലധികമായി കുട്ടികളെ തടഞ്ഞു വച്ചിരിക്കുന്നതിന് വിശദീകരണം ആവവശ്യപ്പെട്ട് കമ്മിഷന്‍ ഉടന്‍ നോട്ടീസ് ഇറക്കി. ഈ നോട്ടീസുമായി അകത്തുപോയ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കൊപ്പം ബിനീഷിന്‍റെ ഭാര്യ റെനിറ്റ, മാതാവ് മിനി, ബിനീഷിന്‍റെ മകള്‍ എന്നിവര്‍ വീടിനു പുറത്തു വന്നു. ഇവര്‍ ഗേറ്റിനു പുറത്തുള്ള ബന്ധുക്കളുമായി സംസാരിക്കുന്നതിനിടെ ബിനീഷിന്‍റെ ഭാര്യയെ സി.ആര്‍.പി.എഫ് വനിതാ കോണ്‍സ്റ്റബിള്‍ ബലമായി അകത്തേക്കു കൊണ്ടു പോയി.

ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ സ്ഥലത്തെത്തി

ഇ.ഡി സംഘം പീഡിപ്പിച്ചെന്ന് ബിനീഷിന്‍റെ ഭാര്യ മാതാവ് മിനി: ഇന്നലെ രാവിലെ എത്തിയ ഇ.ഡി സംഘം രാവിലെ ചായ കുടിച്ചു, ഉച്ചയ്ക്ക് ഊണുകഴിച്ചു, വൈകിട്ട് ചായകുടിച്ചു. ഇതിനിടെ ഒരു അനൂപ് മുഹമ്മദ് എന്നു പേരുള്ള ഒരു കാര്‍ഡ് കിട്ടിയെന്നും ഇത് സമ്മതിച്ച് കടലാസില്‍ ഒപ്പിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സാധ്യമല്ലെന്നറിയിച്ചു. ഇത് ഇവിടെ നിന്നെടുത്തതാണെങ്കില്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെടണം. ഇത് ഇ ഡി കൊണ്ടുവന്നിട്ടതാണ്. അതിനാല്‍ ജയിലില്‍ പോയാലും ഒപ്പിടില്ലെന്നു പറഞ്ഞു. കുട്ടികള്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കാനായില്ല. കുട്ടികള്‍ക്കാവശ്യമായ നാപ്കിന്‍ പോലും ഉണ്ടായിരുന്നില്ല. കയ്യിലുണ്ടായിരുന്ന ഫോണുകള്‍ പിടിച്ചെടുത്തു.

ബിനീഷിന്‍റെ ഭാര്യമാതാവ് മിനിയുടെ പ്രതികരണം

രാവിലെ 11 മണി: റെയ്‌ഡ് അവസാനിപ്പിച്ച് ഇഡി സംഘം പുറത്തേക്ക്. ഇതിനിടെ അപ്രതീക്ഷിത നീക്കവുമായി കന്‍റോണ്‍മെന്‍റ് എ.സി സുനീഷ് ബാബു. ഇ.ഡി സംഘത്തിന്‍റെ വാഹനം തടഞ്ഞിട്ടു. ആരൊക്കെയാണ് എത്തിയതെന്നും എന്താവശ്യത്തിനാണ് എത്തിയതെന്നുമുള്ള വിശദാംശങ്ങള്‍ വേണമെന്നായി എ.സി. വിവരങ്ങള്‍ വിശദമായി നല്‍കാമെന്നറിയച്ചതോടെയാണ് ഇ.ഡി സംഘത്തിന് ഇവിടെ നിന്ന് മടങ്ങാനായത്.

ബിനീഷ് ബോസുമല്ല, ഡോണുമല്ല: ബിനീഷ് കോടിയേരി ഒരു ബോസോ ഡോണോ അല്ലെന്ന് ഭാര്യ റെനിറ്റ. അദ്ദേഹം എന്‍റെ രണ്ടു കുട്ടികളുടെ പിതാവാണ്. ബിനീഷ് ഒരു തെറ്റും ചെയ്തിട്ടില്ല. കുറച്ചു കൂടുതല്‍ സുഹൃത്തുകള്‍ ഉണ്ടെന്നോയുള്ളൂ. ഇ.ഡി റെയ്ഡിനു ശേഷം റെനീറ്റ മാധ്യമങ്ങളോടു പറഞ്ഞു. പേപ്പറുകളില്‍ ഒപ്പിട്ടു നല്‍കണമെന്ന് ഇ.ഡി.നിര്‍ബന്ധിച്ചു. പേപ്പറുകളില്‍ ഒപ്പിട്ടാല്‍ ബിനീഷിനെ രക്ഷിക്കാമെന്നും പറഞ്ഞു. എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ കണ്ടെടുത്തു എന്നു പറഞ്ഞ് ഒരു കടലാസിലും ഒപ്പിടില്ലെന്ന് തീര്‍ത്തു പറഞ്ഞു. പേപ്പറുകളില്‍ ഒപ്പിടാത്തതിനാലാണ് ബിനീഷ് ഇപ്പോഴും ജയിലില്‍ കിടക്കുന്നതെന്നറിയാമെന്നും ഇഡിയോടു പറഞ്ഞു.

ബിനീഷ് ബോസുമല്ല, ഡോണുമല്ല; റെനിറ്റ

കൂടുതൽ വായിക്കാൻ: ബിനീഷിന്‍റെ കുടുംബവും ഇഡി ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം; അഭിഭാഷകന്‍ എത്തി

Last Updated : Nov 5, 2020, 2:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.