തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകള്‍ തീവ്രവാദികൾ ആണെന്നും സാധാരണ പൗരന്‍മാര്‍ക്കുള്ള നീതിയും അവകാശവും അവര്‍ അര്‍ഹിക്കുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ ടോം ജോസ് വ്യക്തമാക്കി.
അട്ടപ്പാടിയില്‍ നടന്നത് ജീവന്‍ മരണ പോരാട്ടമായിരുന്നു. കൊല്ലുകയോ കൊല്ലപ്പെടുകയോ അല്ലാതെ വേറെ വഴിയില്ലായിരുന്നു. മാവോയിസ്റ്റുകള്‍ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനാല്‍ അവരെ ഒരു തരത്തിലും ന്യായികരിക്കാനാവില്ലെന്നും ചീഫ് സെക്രട്ടറി ലേഖനത്തില്‍ വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ചീഫ് സെക്രട്ടറി രംഗത്തെത്തിയത്.