ETV Bharat / state

'നെഹ്‌റു നിലകൊണ്ട മൂല്യങ്ങള്‍ ഇന്ന് രൂക്ഷമായി ആക്രമിക്കപ്പെടുന്നു': മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയന്‍

'സ്വാതന്ത്ര്യ പോരാട്ടത്തിന് നല്‍കിയ സുദീര്‍ഘവും ത്യാഗനിര്‍ഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളര്‍ത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം അനന്യമാക്കുന്നു'.

Chief Minister Pinarayi Vijayan  Chief Minister  Pinarayi Vijayan  jawaharlal nehru  ജവഹര്‍ലാല്‍ നെഹ്‌റു  മുഖ്യമന്ത്രി പിണറായി വിജയന്‍  പിണറായി വിജയന്‍
'നെഹ്‌റു നിലകൊണ്ട മൂല്യങ്ങള്‍ ഇന്ന് രൂക്ഷമായി ആക്രമിക്കപ്പെടുന്നു': മുഖ്യമന്ത്രി
author img

By

Published : Nov 14, 2021, 1:05 PM IST

തിരുവനന്തപുരം: ആധുനിക ഇന്ത്യയുടെ വളര്‍ച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളില്‍ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയത്. ശിശുദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സ്വാതന്ത്ര്യ പോരാട്ടത്തിന് നല്‍കിയ സുദീര്‍ഘവും ത്യാഗനിര്‍ഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളര്‍ത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം അനന്യമാക്കുന്നു. സ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ ശാസ്ത്രബോധവും മതേതരത്വവും സമത്വവും സ്വന്തമാക്കിയ ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതി സാധ്യമാകണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

സോഷ്യലിസത്തില്‍ ആകൃഷ്ടനായിരുന്ന നെഹ്‌റു സോവിയറ്റ് മാതൃകയെ പിന്തുടര്‍ന്ന പല നയങ്ങളും ഇവിടെ നടപ്പിലാക്കാന്‍ ശ്രമിച്ചു. നെഹ്‌റു ഏതു മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി ആക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാട് കടന്നു പോകുന്നത്.

also read: ഫുൾ എ പ്ലസ് വാങ്ങിയിട്ടും പ്ലസ് വണ്ണിന് സീറ്റില്ല, വിദ്യാഭാസ മന്ത്രിയെ നേരില്‍ കണ്ട് വിദ്യാര്‍ഥികള്‍

നെഹ്‌റുവിന്‍റെ ജന്മദിനമായ ഇന്ന്, അദ്ദേഹം നല്‍കിയ സമത്വത്തേയും നീതിയേയും ശാസ്ത്രബോധത്തേയും വികസനത്തേയും കുറിച്ചുള്ള ആശയങ്ങളെ പുരോഗതിയിലേക്കുള്ള പാതയില്‍ ഊര്‍ജമാക്കുമെന്ന് നമുക്ക് ആവര്‍ത്തിച്ച് തീരുമാനിക്കാമെന്നും പിണറായി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.