ETV Bharat / state

തെരഞ്ഞെടുപ്പ് വിജയ പരാജയങ്ങള്‍ വിലയിരുത്തി നേതാക്കള്‍ - ചെന്നിത്തല

വിജയം തിളക്കമാര്‍ന്നതെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തെറ്റുകള്‍ തിരുത്തേണ്ടതുണ്ടെന്ന് കെ സുധാകരന്‍ എംപി

തെരഞ്ഞെടുപ്പ് ഫലത്തിൽ അഭിപ്രായങ്ങൾ വ്യക്തമാക്കി നേതാക്കൾ
author img

By

Published : Oct 24, 2019, 4:09 PM IST

Updated : Oct 24, 2019, 5:01 PM IST

തിരുവനന്തപുരം: അമ്പതുകളിലെ വിജയത്തിന് ശേഷം അരൂരിലെ യുഡിഎഫിന്‍റെ വിജയം തിളക്കമാർന്നതെന്നും കോന്നിയും വട്ടിയൂർക്കാവും നഷ്ടപ്പെട്ടത് ഗൗരവത്തോടെ കാണുന്നുവെന്നും ചെന്നിത്തല. യുഡിഎഫിന് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞ് രമേശ് ചെന്നിത്തല. ഇടതു പക്ഷ മുന്നണി സർക്കാരിന് എതിരായ ശക്തമായ ജന വികാരം നിലനിൽക്കുന്നതിന്‍റെ പ്രകടമായ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് ഫലം. ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത തരത്തിൽ കേരളത്തിൽ ബിജെപി തകർന്നടിഞ്ഞെന്നും ഇത് ഏറ്റവും ശുഭ സൂചകമെന്നും രമേശ് ചെന്നിത്തല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദിന് ലഭിച്ചത് അമ്പതിനായിരം വോട്ടിന്റെ മികച്ച വിജയമായി കണക്കാക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി. എറണാകുളത്ത് ചരിത്രത്തിൽ തന്നെ ഇത്രയധികം പോളിങ് ശതമാനം കുറഞ്ഞ സാഹചര്യം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസത്തിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടായിരുന്നവരുടെ പ്രഥമ പരിഗണന അവിടെ കയറിയ വെള്ളവും അഴുക്കും നീക്കം ചെയ്യുക എന്നതായിരുന്നു. പല ആളുകൾക്കും ബൂത്തുകളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഈ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് വിനോദ് നേടിയത് അമ്പതിനായിരം വോട്ടിന്റെ മികച്ച വിജയമായി തന്നെ കാണുന്നുവെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. പരമ്പരാഗതമായി യുഡിഎഫിന് പിന്തുണ നൽകുന്ന ആളുകൾക്ക് ഇത്തവണ വോട്ട് രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. രാഷ്ട്രീയം ചർച്ച ചെയ്യാത്ത ഒരു തെരഞ്ഞെടുപ്പാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നതെന്നും 58 ശതമാനം വോട്ട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഒരു സ്ഥാനാർഥിക്ക് ലഭിക്കേണ്ട മികച്ച ഭൂരിപക്ഷമായി ഈ വിജയത്തെ കണക്കാക്കുന്നതായും ഹൈബി ഈഡൻ വ്യക്തമാക്കി.

ഹൈബി ഈഡന്‍ എംപി

ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പരാജയം അതിശയത്തോടെ മാത്രമേ കാണാനാകൂ എന്ന് ശശി തരൂര്‍. ഇത്രയും വലിയ ഒരു പരാജയം വിചാരിച്ചതല്ല. വട്ടിയൂര്‍ക്കാവിലെ പരാജയം കൊണ്ട് കോണ്‍ഗ്രസിനെ തുടച്ചുനീക്കാന്‍ കഴിയുമെന്ന് കരുതേണ്ട എന്നും ശശി തരൂര്‍ പറഞ്ഞു. വളരെ ഗൗരവത്തോടെയുള്ള അനാലിസിസ് ഇക്കാര്യത്തില്‍ നടത്തണം. അതിനുശേഷം മാത്രമേ തനിക്ക് ആത്മവിശ്വാസത്തോടെ മറുപടി പറയാന്‍ സാധിക്കൂ. ഉത്തരേന്ത്യയില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും നല്ല മുന്നേറ്റമാണ് കോണ്‍ഗ്രസിനുള്ളത്. അതു തുടരുന്നുമുണ്ട്. ശക്തമായ മഴമൂലം വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളില്‍ എത്തിയില്ല എന്നു വിചാരിക്കേണ്ടതുണ്ട്.

ശശി തരൂര്‍ എംപി

യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ. സുധാകരൻ. വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ്സ് നേതാക്കൾ ഇത് മനസ്സിലാക്കും. പാർട്ടിയിൽ എപ്പോഴൊക്കെ വ്യക്തി താല്‍പ്പര്യങ്ങള്‍ഉടലെടുത്തിട്ടുണ്ടോ അപ്പോഴൊക്കെ പരാജയമാണ് ഫലമുണ്ടായത്. തെറ്റ് തിരുത്താൻ നേതാക്കൾ തയ്യാറാവണമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

കെ.സുധാകരന്‍ എംപി

Intro:.

Body:.

Conclusion:.
Last Updated : Oct 24, 2019, 5:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.