തിരുവനന്തപുരം: പമ്പയിലെ മണല്‍ കടത്തിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്‌ടര്‍ക്ക് കത്ത് നല്‍കി. പമ്പാ ത്രിവേണിയില്‍ അടിഞ്ഞ് കൂടിയ കോടിക്കണക്കിന് രൂപയുടെ മണൽ പൊതുമേഖലാസ്ഥാപനത്തിന്‍റെ മറവില്‍ സ്വകാര്യ കുത്തക കമ്പനികള്‍ക്ക് കൈമാറാന്‍ നടത്തിയ നീക്കത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ഡയറക്‌ടർ അനിൽകാന്തിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലുള്ള എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് കൊണ്ടാണ് മണല്‍ കൊള്ളക്കുള്ള നീക്കം നടന്നത്. ഇതിനുത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസുകള്‍ രജസിറ്റര്‍ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്‌ടറോട് ആവശ്യപ്പെട്ടു