തിരുവനന്തപുരം: കേരള കേന്ദ്ര സര്‍വ്വകലാശാല സ്ഥാപിതമായിട്ട് ഇന്നേക്ക് 12 വര്‍ഷം. ഫൗണ്ടേഷന്‍ ദിനാചരണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി കേന്ദ്രമന്ത്രി വി.മുരളീധരനും പങ്കെടുത്തു. സര്‍വ്വകലാശാലക്കായി നിര്‍മ്മിച്ച പുതിയ അതിഥി മന്ദിരവും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. സ്വന്തം അതിഥി മന്ദിരമെന്ന സര്‍വ്വകലാശാലയുടെ ഏറെക്കാലത്തെ സ്വപ്‌നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്.
നീലഗിരി എന്ന് നാമനിർദ്ദേശം ചെയ്‌തിരിക്കുന്ന ഈ മന്ദിരത്തിലാവും ഇനി മുതൽ എക്‌സിക്യൂട്ടിവ് കമ്മറ്റി യോഗവും സെമിനാറുകളും നടത്തുക. രണ്ട് നിലകളിലായി 25,500 സ്‌ക്വയര്‍ ഫീറ്റിലാണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. നാല് വിഐപി സ്യൂട്ട് റൂം, 21 എസി റൂം, ഓഫീസ്, രണ്ട് ഡോര്‍മിറ്ററികള്‍, 50 പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മന്ദിരം.
ഉദ്ഘാടന ചടങ്ങിൽ സര്‍വ്വകലാശാല വി.സി പ്രൊഫ.എച്ച്.വെങ്കിടേശ്വര്‍ലു, അക്കാദമിക് ഡീന്‍ പ്രൊഫ.കെ.പി.സുരേഷ്, രജിസ്ട്രാര്‍ ഡോ.എസ്.മുരളീധരന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.