ETV Bharat / state

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; ഉദ്യോഗസ്ഥ സംഘത്തെ അയയ്‌ക്കാന്‍ തീരുമാനം - മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ച സാഹചര്യത്തില്‍ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

CM Pinarayi Vijayan UAE visit  Central Govt denied permission to CM  Central Govt denied permission to CM UAE visit  Central Govt  യുഎഇ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം  മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് അനുമതി  യുഎഇ  പിണറായി വിജയന്‍റെ യുഎഇ സന്ദര്‍ശനം  കേന്ദ്ര വിദേശകാര്യ മന്ത്രാലയം  അബുദാബി ബിസിനസ് മീറ്റ്  ചീഫ് സെക്രട്ടറി  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍
author img

By

Published : May 4, 2023, 10:24 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംഘത്തിന്‍റെയും യുഎഇ സന്ദര്‍ശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് നല്‍കാനിരുന്ന സ്വീകരണ പരിപാടികളും ഒഴിവാക്കിയതായാണ് വിവരം. മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാകും ബിസിനസ് മീറ്റില്‍ പങ്കെടുക്കുക.

എന്നാൽ ആരൊക്കെയാകും പങ്കെടുക്കുക എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. മുൻനിശ്ചയിച്ച പ്രകാരം മെയ് ഏഴിന് യുഎഇയില്‍ എത്താനിരുന്ന മുഖ്യമന്ത്രിക്കായി വിവിധ ദിവസങ്ങളിലായി രണ്ട് സ്വീകരണ പരിപാടികളായിരുന്നു സംഘാടകർ ഒരുക്കിയിരുന്നത്. ഏഴിന് വൈകിട്ട് അബുദാബിയിലും പത്തിന് ദുബായിലും ആയിരുന്നു പരിപാടികള്‍. ഇതിന്‍റെ ഏകോപനങ്ങൾക്കായി അബുദാബിയിലും ദുബായിലും സംഘാടക സമിതി അടക്കം രൂപീകരിച്ചിരുന്നു.

തുടർഭരണം ലഭിച്ച ശേഷം ആദ്യമായാണ് മുഖ്യമന്ത്രി യുഎഇയിൽ പ്രവാസികളെ അഭിസംബോധന ചെയ്യാനിരുന്നത്. എന്നാൽ കേന്ദ്രം മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചതോടെ എല്ലാ നീക്കങ്ങളും പാളി. സ്വീകരണ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് സംഘാടകർ ഒടുവിൽ നൽകുന്ന വിവരം.

വിദേശകാര്യ മന്ത്രാലയം വഴിയോ കോണ്‍സുലേറ്റ് വഴിയോ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ക്ഷണം നൽകണമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. എന്നാൽ രണ്ടിടത്തും ക്ഷണം സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ ഇത് ഔദ്യോഗിക ക്ഷണമായി കണക്കാക്കാനാകില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം. ഈ സാഹചര്യത്തിൽ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കുക അപ്രസക്തമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം റദ്ദാക്കിയത്. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായുള്ള യുഎഇ സന്ദർശനത്തിന് മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി പി ജോയി എന്നിവർ അടങ്ങുന്ന ഒമ്പത് അംഗ സംഘം ഏഴിന് പോകാൻ ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

ഈ മാസം എട്ട് മുതൽ 10 വരെ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്‍ററിലാണ് നിക്ഷേപക സംഗമം നടക്കുക. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ജൂൺ മാസത്തിലെ അമേരിക്കൻ സന്ദർശനവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.