തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വൈറസിന് വകഭേദം വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കേന്ദ്രം. സംസ്ഥാനത്ത് കൊവിഡ് വ്യപനത്തില്‍ കൂടുതല്‍ പഠനം വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലായം നിര്‍ദേശം നല്‍കി.
രണ്ടാം വട്ടവും കൊവിഡ് വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് കേരളത്തിന് ജാഗ്രത നിര്‍ദേശം നല്‍കിയത്. കൊവിഡ് വന്ന് പോയ ശേഷം വീണ്ടും രോഗം വരുന്നവരുടെ സാമ്പിളുകള്‍ നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസിന് ജനികമാറ്റം വന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക.
സംസ്ഥാനത്ത് കൊവിഡ് വകഭേദമുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്‍റെ പ്രാഥമിക വിലയിരുത്തല്‍. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത ശേഷവും കൊവിഡ് ബാധിതരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നുണ്ട്. കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘം ആരോഗ്യവകുപ്പിന് നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയെന്നാണ് വിവരം.
ALSO READ: പിആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍