ETV Bharat / state

സോളാര്‍ പീഡനക്കേസ് : തെളിവുകളില്ലെന്ന് സിബിഐ ; ഉമ്മന്‍ ചാണ്ടിക്കും എ.പി അബ്‌ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ് - kerala news updates

സോളാര്‍ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബിജെപി നേതാവ് എ.പി അബ്‌ദുള്ളക്കുട്ടിക്കും ക്ലീന്‍ചിറ്റ്. പരാതിക്കാരിയുടേത് വസ്‌തുതകളില്ലാത്ത ആരോപണമാണെന്ന് സിബിഐ. കേസില്‍ ആറ് പേരെ സിബിഐ കുറ്റവിമുക്തരാക്കി.

CBI clean chit on ex cm Oommen chandy  Abdulla kutty  solar case  സോളാര്‍ പീഡനക്കേസ്  തെളിവുകളില്ലെന്ന് സിബിഐ  ക്ലീന്‍ ചിറ്റ്  സിബിഐ  തിരുവനന്തപുരം വാര്‍ത്തകള്‍  kerala news updates  latest news in kerala
ഉമ്മന്‍ ചാണ്ടിക്കും എ.പി അബ്‌ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ്
author img

By

Published : Dec 28, 2022, 9:29 AM IST

തിരുവനന്തപുരം : സോളാര്‍ പീഡന കേസില്‍ വീണ്ടും വഴിത്തിരിവ്. ആരോപണ വിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബിജെപി നേതാവ് എ.പി അബ്‌ദുള്ളക്കുട്ടിക്കും കൂടി സിബിഐയുടെ ക്ലീന്‍ ചിറ്റ്. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി.

ഇതോടെ, വിവാദമായ സോളാര്‍ പീഡന പരാതികളില്‍ സര്‍ക്കാര്‍ കൈമാറിയ ആറ് കേസുകളിലും കുറ്റാരോപിതരായ മുഴുവന്‍ പേരെയും സിബിഐ കുറ്റവിമുക്തരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്‌തുതകളില്ലാത്ത ആരോപണമാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് അബ്‌ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. സോളാര്‍ പീഡന പരാതിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്‌ത കേസാണിത്. എന്നാല്‍ ഈ ആരോപണത്തിലും തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.

കേസില്‍ നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയര്‍ന്നത്. പരാതിയില്‍ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു.

വിഷയത്തില്‍ പ്രത്യേക സംഘത്തെ വച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയത്. എന്നാല്‍ പീഡന കേസില്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയത്. അതേസമയം സിബിഐ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കുന്നതിന് മുമ്പ് പരാതിക്കാരിയുടെ ഭാഗം കൂടി കോടതി കേൾക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.