ETV Bharat / state

ശല്യം ചെയ്യുന്നുവെന്ന യുവതിയുടെ പരാതി; കന്‍റോൻമെന്‍റ് എസ്ഐ എൻ അശോക് കുമാറിന് സസ്‌പെൻഷൻ - കന്‍റോൻമെന്‍റ് എസ്ഐ എൻ അശോക് കുമാറിന് സസ്‌പെൻഷൻ

പരാതിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകൻ പ്രതിയായുള്ള കേസിന്‍റെ പേരിലാണ് എസ്ഐ എൻ അശോക് കുമാർ ഇവരെ നിരന്തരം ശല്യം ചെയ്‌തുകൊണ്ടിരുന്നത്

എസ്ഐ എൻ അശോക് കുമാറിന് സസ്‌പെൻഷൻ  Cantonment SI N Ashok Kumar Suspended  Cantonment SI N Ashok Kumar  Suspension for Cantonment SI N Ashok Kumar  കന്‍റോൻമെന്‍റ് എസ്ഐക്ക് സസ്‌പെൻഷൻ  കന്‍റോൻമെന്‍റ് എസ്ഐ എൻ അശോക് കുമാറിന് സസ്‌പെൻഷൻ  എസ്ഐ എൻ അശോക് കുമാർ
കന്‍റോൻമെന്‍റ് എസ്ഐ എൻ അശോക് കുമാറിന് സസ്‌പെൻഷൻ
author img

By

Published : Feb 3, 2023, 3:29 PM IST

തിരുവനന്തപുരം: അനാവശ്യമായി നിരന്തരം വിളിച്ച് ശല്യപ്പെടുത്തുന്നുവെന്ന യുവതിയുടെ പരാതിയിൽ കന്‍റോൻമെന്‍റ് എസ്ഐ എൻ അശോക് കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

പരാതിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകൻ പ്രതിയായുള്ള കേസിന്‍റെ പേരിലായിരുന്നു എസ്ഐ എൻ അശോക് കുമാർ ഇവരെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നത്. കേസിൽ നിന്നും പരാതിക്കാരിയുടെ മകനെ ഒഴിവാക്കി തരാമെന്ന് പറഞ്ഞായിരുന്നു എസ്ഐ ഇവരെ ശല്യം ചെയ്‌തുകൊണ്ടിരുന്നത്.

കേസിനെ കുറിച്ച് സംസാരിക്കാൻ എന്ന പേരിൽ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും വിളിച്ചു വരുത്തിയതായും യുവതി പരാതിയിൽ പറയുന്നു. എസ്ഐയുമായുള്ള ഫോൺ സംഭാഷണത്തിന്‍റെ റെക്കോഡ് സഹിതം ആയിരുന്നു യുവതി കഴിഞ്ഞ ദിവസം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കേസിന്‍റെ ചുമതല പോലും ഈ ഉദ്യോഗസ്ഥൻ അല്ലെന്നും പരാതിയിൽ പറയുന്നു. പ്രതിഭാഗത്തെ ഒരു കാരണവുമില്ലാതെയായിരുന്നു എസ്ഐ നേരിട്ട് വിളിച്ച് ശല്യപ്പെടുത്തി വന്നിരുന്നത്. പ്രൊബേഷൻ സമയം മുതൽ തന്നെ എസ്ഐ എൻ അശോക് കുമാറിനെതിരെ നിരവധി പരാതികളും നടപടികളും സ്വീകരിച്ചിരുന്നു.

സംസ്ഥാനത്തെ ദുർനടപ്പുകാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഡിജിപിയുടെ നിർദേശത്തിന് പിന്നാലെയാണ് എസ്ഐക്കെതിരെ പരാതി ലഭിച്ചയുടനുള്ള നടപടി എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്‍റെ നിർദേശ പ്രകാരം സേനയിലെ ദുർനടപ്പുകാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി വരികയാണ്.

ഗുണ്ട, മണ്ണ് മാഫിയ ബന്ധം, ക്രിമിനൽ കേസുകളിലെ പ്രതികളായ ഉദ്യോഗസ്ഥർ എന്നിവരാകും പട്ടികയിൽ ഉൾപ്പെടുക. കഴിഞ്ഞ കാലയളവിൽ ഇത്തരത്തിൽ കണ്ടെത്തിയ നിരവധി കേസുകളിൽ സംസ്ഥാന വ്യാപകമായി പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു വരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.