തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൂട്ട സ്ഥിരപ്പെടുത്തല്‍. നിയമനം ആവശ്യപ്പെട്ട് വിവിധ ലിസ്റ്റിലുള്‍പ്പെട്ട പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുന്നതിനിടെയാണ് 10 വര്‍ഷത്തിലധികമായി താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 151 പേരെ സ്ഥിരപ്പെടുത്താന്‍ ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെയാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ വിവരം അറിയിച്ചത്. കെടിഡിസിയില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 100 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തി. എന്നാല്‍ ഏതൊക്കെ തസ്തികകളിലാണെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നില്ല. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ 37 പേരെയും കോപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ 14 ജീവനക്കാരെയുമാണ് സ്ഥിരപ്പെടുത്തിയത്. പിഎസ്‌സിക്കു വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകുവെന്ന് പത്രക്കുറിപ്പില്‍ വ്യകതമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും കൂട്ട സ്ഥിരപ്പെടുത്തല്‍ - Kerala state jobs
പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകുവെന്ന് പത്രക്കുറിപ്പില്‍ വ്യകതമാക്കിയിട്ടുണ്ട്.