ETV Bharat / state

സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ വേണ്ടെന്നാണ് ജനതീരുമാനമെന്ന് വിഎസും കോടിയേരിയും

ജാതി- മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് എതിരായ ജനവികാരമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജാതി സംഘടനകൾക്ക് വിധി നിർണയിക്കാനുള്ള കെൽപ്പില്ലെന്ന് വി.എസ്

തെരഞ്ഞെട്ടുപ്പ് വിജയം: ജാതി സംഘടനകള്‍ക്കെതിരെ വിഎസും കോടിയേരിയും
author img

By

Published : Oct 24, 2019, 5:03 PM IST

Updated : Oct 24, 2019, 5:50 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ജാതി സംഘടനകള്‍ക്കെതിരെ വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ജാതി- മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് എതിരായ ജനവികാരമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍.എസ്.എസ് നിലപാട് ജനങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് ജനവിധി തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ വേണ്ടെന്നാണ് ജനതീരുമാനമെന്ന് വിഎസും കോടിയേരിയും

രാഷ്ട്രീയത്തില്‍ ഇടപെടുന്ന സാമുദായിക സംഘടനകള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം ഒരു പാഠമാകണം. എങ്കിലും എന്‍.എസ്.എസിനോടോ മറ്റ് സാമുദായിക സംഘടനകളോടോ എതിര്‍പ്പില്ല. സഹകരണത്തോടെ മുന്നോട്ടു പോകുക എന്നതാണ് എല്‍.ഡി.എഫ് നിലപാട്. എന്‍.എസ്.എസ് അവരുടെ നിലപാടു മാറ്റും എന്നാണ് പ്രതീക്ഷ. വട്ടിയൂര്‍ക്കാവിലെ വിജയം നല്‍കുന്ന സന്ദേശം എല്‍.ഡി.എഫ് പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

ജാതി സംഘടനകൾക്ക് വിധി നിർണയിക്കാനുള്ള കെൽപ്പില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് വി.എസ് അച്യുതാനന്ദൻ പറഞ്ഞു. ജനങ്ങളുടെ ഈ മനോഭാവത്തില്‍ വാസ്തവത്തിൽ നവോത്ഥാനത്തിന്‍റെ സൂചനയുണ്ട്. എൽ.ഡി.എഫിന് വിശ്രമിക്കാൻ സമയമില്ലെന്നതിന്‍റെ മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വി.എസ് പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ ഇടതുവിജയം ആദ്യം പ്രഖ്യാപിച്ചത് യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. യു.ഡി.എഫ് പാളയത്തില്‍ അടി തുടങ്ങിക്കഴിഞ്ഞു. എല്‍.ഡി.എഫിനെ സംബന്ധിച്ച് കോന്നിയിലേത് രാഷ്ട്രീയ വിജയമാണ്. വിശ്രമിക്കാന്‍ ഒരു നിമിഷംപോലും ബാക്കിയില്ലാത്ത മുന്നണിയാണ് എല്‍ഡിഎഫ് എന്ന തിരിച്ചറിവ് ആവശ്യമാണെന്നും ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വി.എസ് കൂട്ടിച്ചേര്‍ത്തു.

Intro:ജാതി മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരായ ജനവികാരമാണ് ഉപതിരഞ്ഞെടുപ്പിലുണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ് നിലപാട് ജനങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് ജനവിധി തെളിയിക്കുന്നത്. രാഷ്ട്രീയത്തിലിടപെടുന്ന സാമുദായിക സംഘടനകള്‍ക്ക് ഇതൊരു പാഠമാണ്. എങ്കിലും എന്‍.എസ്. എസിനോടോ മറ്റ് സാമുദായിക സംഘടനകളോടോ എതിര്‍പ്പില്ല. സഹകരണത്തോടെ മുന്നോട്ടു പോകുക എന്നതാണ് എല്‍.ഡി.എഫ് നിലപാട്. എന്‍.എസ്.എസ് അവരുടെ നിലപാടു മാറ്റും എന്നാണ് പ്രതീക്ഷ. വട്ടിയൂര്‍കാവിലെ വിജയം നല്‍കുന്ന സന്ദേശം എല്‍.ഡി.എഫ് പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കോടിയേരി തിരുവന്തപുരത്ത് പറഞ്ഞു.
Body:ജാതി മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരായ ജനവികാരമാണ് ഉപതിരഞ്ഞെടുപ്പിലുണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ് നിലപാട് ജനങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് ജനവിധി തെളിയിക്കുന്നത്. രാഷ്ട്രീയത്തിലിടപെടുന്ന സാമുദായിക സംഘടനകള്‍ക്ക് ഇതൊരു പാഠമാണ്. എങ്കിലും എന്‍.എസ്. എസിനോടോ മറ്റ് സാമുദായിക സംഘടനകളോടോ എതിര്‍പ്പില്ല. സഹകരണത്തോടെ മുന്നോട്ടു പോകുക എന്നതാണ് എല്‍.ഡി.എഫ് നിലപാട്. എന്‍.എസ്.എസ് അവരുടെ നിലപാടു മാറ്റും എന്നാണ് പ്രതീക്ഷ. വട്ടിയൂര്‍കാവിലെ വിജയം നല്‍കുന്ന സന്ദേശം എല്‍.ഡി.എഫ് പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കോടിയേരി തിരുവന്തപുരത്ത് പറഞ്ഞു.
Conclusion:
Last Updated : Oct 24, 2019, 5:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.