ETV Bharat / state

Bus fares in Kerala| ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമോ? തീരുമാനം ഇന്നറിയാം

author img

By

Published : Nov 20, 2021, 9:44 AM IST

ബസ് ചാര്‍ജ് വര്‍ധന (Bus fares in Kerala) സംബന്ധിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി (Transport Minister Anthony Raju) വൈകിട്ട് 4.30നാണ് ബസ് ഉടമകള്‍ (Private Bus Owners Kerala) ചര്‍ച്ച നടത്തുക.

bus charge  private bus owners  Transport Minister Anthony raju  Minister Anthony raju  ബസ്‌ ചാര്‍ജ് വര്‍ധന  ബസ്‌ ഉടമകളുമായി മന്ത്രിയുടെ ചര്‍ച്ച  ഗതാഗതമന്ത്രി ആന്‍റണി രാജു
bus charge| ബസ്‌ ചാര്‍ജ് വര്‍ധന: ബസ് ഉടമകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: ബസ് ചാര്‍ജ് (Bus fares in Kerala) വര്‍ധനയില്‍ ഇന്ന് തീരുമാനം. ബസ് ഉടമകളുമായി (Private Bus Owners Kerala) ഗതാഗതമന്ത്രി ആന്‍റണി രാജു (Transport Minister Anthony Raju) വൈകിട്ട് 4.30ന് ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനമുണ്ടാകാനാണ് സാധ്യത.

സ്വകാര്യ ബസ് ഉടമകള്‍ സമരം (private bus owners protest) പ്രഖ്യപിച്ചതിന് പിന്നാലെ നടത്തിയ ചര്‍ച്ചയില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ (Concession of students) മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.

ധാരണ രാമചന്ദ്രന്‍ കമ്മീഷന്‍റെ ശിപാര്‍ശയില്‍

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍റെ ശിപാര്‍ശ അനുസരിച്ചാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശിപാര്‍ശയാണ് കമ്മിഷന്‍ മുന്നോട്ട് വെച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായത്.

കഴിഞ്ഞ ഇടത് മുന്നണി യോഗവും ചാര്‍ജ് വര്‍ധനക്ക് അനുമതി നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് മിനിമം അഞ്ചുരൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്‍റെ അന്‍പത് ശതമാനമോ കൂട്ടാം എന്ന ശുപാര്‍ശയും സര്‍ക്കാറിന് മുന്നിലുണ്ട്.

also read: Facts on AKG| സഖാവ് എകെജിയുടെ ജീവിതം കഥാപ്രസംഗമായി അരങ്ങിലേക്ക്

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിപക്ഷം ഇപ്പോള്‍ തന്നെ സമര രംഗത്താണ്. ഇതിനിടയില്‍ ബസ് ചാര്‍ജ് വര്‍ധന കൂടിയുണ്ടാകുമ്പോള്‍ പ്രതിഷേധം കടുക്കുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ചേ തീരുമാനമെടുക്കു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.