ETV Bharat / state

തലതിരിച്ച് ദേശീയപതാക ഉയർത്തി; കെ.സുരേന്ദ്രനെതിരെ കേസ് - ദേശീയപതാക

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽ ദേശീയ പതാക തലതിരിച്ചു ഉയർത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിൽ ദേശീയപതാക ഉയർത്തിയത്തിൽ ഫ്ലാഗ് കോഡ് ലംഘനം ഉണ്ടായെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പരാതി നൽകി.

independence day  bjp  bjp state president  k surendran  national flag  കെ.സുരേന്ദ്രനെതിരെ കേസ്  ദേശീയപതാക  ദേശീയ പതാക ഉയർത്തൽ
തലതിരിച്ച് ദേശീയപതാക ഉയർത്തി; കെ.സുരേന്ദ്രനെതിരെ കേസ്
author img

By

Published : Aug 16, 2021, 12:13 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ ദേശീയ പതാക ഉയർത്തൽ വിവാദം നിയമ നടപടികളിലേക്ക്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽ ദേശീയ പതാക തലതിരിച്ചു ഉയർത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. സി.പി.എം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്‍റെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

Also Read: 'തല തിരിഞ്ഞ' ദേശസ്നേഹം; ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ. സുരേന്ദ്രൻ

ചടങ്ങിൽ പങ്കെടുത്തവർക്കെതിരെയും കേസുണ്ട്. ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി.ടി രമ, പത്മജ മേനോൻ, സി.ശിവൻകുട്ടി എന്നിവരാണ് ചടങ്ങിൽ ഉണ്ടായിരുന്ന മറ്റുള്ളവർ. കെ. സുരേന്ദ്രനാണ് ദേശീയ പതാക ഉയർത്തിയത്. പതാക ഉയർത്തി തുടങ്ങിയപ്പോൾ തന്നെ അബദ്ധം മനസിലായി. തുടർന്ന് പതാക താഴ്ത്തിയ ശേഷം ശരിയായ രീതിയിൽ വീണ്ടും ഉയർത്തുകയായിരുന്നു.

സി.പി.എം ഫ്ലാഗ് കോഡ് ലംഘിച്ചുവെന്ന് യൂത്ത് കോൺഗ്രസ്, ഇല്ലെന്ന് സി.പി.എം

അതിനിടെ, സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിൽ ദേശീയപതാക ഉയർത്തിയത്തിൽ ഫ്ലാഗ് കോഡ് ലംഘനം ഉണ്ടായെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പരാതി നൽകി. ദേശീയപതാകയ്ക്ക് ഒപ്പം മറ്റൊരു കൊടിമരത്തിൽ പാർട്ടി പതാകയും ഉണ്ടായിരുന്നു. ദേശീയപതാകയെക്കാൾ പാർട്ടി കൊടിക്ക് പ്രാധാന്യം നൽകിയെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം.

Also Read: സി.പി.എം ദേശീയ പതാകയെ അപമാനിച്ചുവെന്ന് കെ.എസ് ശബരീനാഥന്‍

എന്നാൽ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. നിയമപരമായ പരിശോധന നടത്തിയ ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക എന്ന് പൊലീസ് പറഞ്ഞു. ദേശീയ പതാകയുടെ അനാദരവ് കാണിക്കുന്ന വിധത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് സി.പി.എമ്മിന്‍റെ വിശദീകരണം.

ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച് സി.പി.എം

പാര്‍ട്ടി രൂപീകരണത്തിന് ശേഷം ആദ്യമായാണ് സിപിഎം പാർട്ടി ഓഫിസിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഇതിനുമുൻപ് 1947ല്‍ പി.കൃഷ്‌ണപിള്ളയാണ് ആദ്യമായും അവസാനമായും സിപിഎം പാര്‍ട്ടി ഓഫിസില്‍ ദേശീയ പതാക ഉയര്‍ത്തിയത്. അന്ന് ലഭിച്ച സ്വാതന്ത്ര്യം പൂര്‍ണ സ്വാതന്ത്ര്യമല്ലെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാലം വരെ സ്വാതന്ത്ര്യദിനാഘോഷം സി.പി.എം നടത്താതിരുന്നത്.

Also Read: എകെജി സെന്‍ററില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു; ചരിത്രത്തില്‍ ഇതാദ്യം

എന്നാൽ ഭരണകൂട വഞ്ചനക്കെതിരെയും ആര്‍എസ്എസ് നിലപാടുകള്‍ക്കുമെതിരെയാണ് ഇക്കൊല്ലം സി.പി.എം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി ഓഫിസുകള്‍ക്ക് മുന്നിലും 75-ാമത് സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയര്‍ന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.