തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് അടുത്ത ബന്ധമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. നിരോധിത സംഘനയുമായി ബന്ധമുള്ള ഒരാള്‍ എങ്ങനെ മന്ത്രിയായി തുടരുമെന്നും ഇതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്ലിനും അടുത്ത ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്‌റ്റിയാണ് ഐഎന്‍എല്‍ ദേശീയ അധ്യക്ഷന്‍ പ്രൊഫ.മുഹമ്മദ് സുലൈമാന്‍. ഈ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഐഎന്‍എല്ലിനെ പുറത്താക്കാന്‍ ഇടതുമുന്നണി തയാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.