ETV Bharat / state

കേരളത്തിന് മെട്രോ മുഖ്യനെ പ്രഖ്യാപിച്ച് ബിജെപി: കോൺഗ്രസില്‍ കലഹം ശമിപ്പിക്കാൻ നേതാക്കൾ നേരിട്ട്

author img

By

Published : Mar 4, 2021, 3:01 PM IST

Updated : Mar 4, 2021, 3:58 PM IST

മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. അഴിമതി ആരോപണത്തെ തുടർന്ന് കേസില്‍ പ്രതികളായ വികെ ഇബ്രാഹിം കുഞ്ഞ്, എംസി കമറുദ്ദീൻ എന്നിവർ അടക്കമുള്ളവർക്ക് ലീഗ് പകരക്കാരെ തേടുന്നുണ്ട്. പാലക്കാട്, വയനാട് ജില്ലകളിലെ കോൺഗ്രസില്‍ കലാപക്കൊടി ഉയർത്തിയ പ്രാദേശിക നേതാക്കളെ അനുനയിപ്പിക്കാൻ സംസ്ഥാന നേതാക്കൾ ശ്രമം തുടങ്ങി.

metro man
കേരളത്തിന് മെട്രോ മുഖ്യനെ പ്രഖ്യാപിച്ച് ബിജെപി

ഴിമതി രഹിത സർക്കാർ എന്നതാണ് ബിജെപി ഇത്തവണ കേരളത്തിന് നല്‍കുന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം. അടുത്തിടെ ബിജെപിയില്‍ ചേർന്ന മെട്രോമാൻ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബിജെപി പ്രചരണം കൊഴുപ്പിക്കുകയാണ്. ഇന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്നും താൻ എവിടെ നിന്നാലും ജയിക്കുമെന്നും ശ്രീധരൻ ഇന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തു.

പൊന്നാനിക്ക് സമീപത്തെ ഏതെങ്കിലും മണ്ഡലം മത്സരിക്കാൻ വേണമെന്ന നിലപാട് ശ്രീധരൻ ആവർത്തിക്കുകയും ചെയ്തു. എന്നാല്‍ തൃപ്പൂണിത്തുറയില്‍ ശ്രീധരനെ സ്ഥാനാർഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത്. കേരളത്തിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാകും ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടുന്നത്. പിണറായി വിജയൻ എല്‍ഡിഎഫിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വരുമ്പോൾ യുഡിഎഫ് ഇനിയും മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല.

അതേസമയം, സിറ്റിങ് എംഎല്‍എമാരില്‍ എല്ലാവർക്കും ഇത്തവണ സീറ്റുണ്ടാകില്ലെന്നാണ് മുസ്ലീംലീഗ് നേതൃത്വം നല്‍കുന്ന സൂചന. അഴിമതി ആരോപണത്തെ തുടർന്ന് കേസില്‍ പ്രതികളായ വികെ ഇബ്രാഹിം കുഞ്ഞ്, എംസി കമറുദ്ദീൻ എന്നിവർ അടക്കമുള്ളവർക്ക് ലീഗ് പകരക്കാരെ തേടുന്നുണ്ട്. അതോടൊപ്പം വനിതകളെ മത്സരിപ്പിക്കാൻ പാടില്ലെന്ന സുന്നി വിഭാഗത്തിന്‍റെ നിർദ്ദേശത്തോട് ഇതുവരെയും ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല. പാലാ സീറ്റ് ലഭിക്കാത്തതിന്‍റെ പേരില്‍ പാർട്ടിയും എല്‍ഡിഎഫും വിട്ട മാണി സി കാപ്പന്‍റെ പ്രഭാവം ഇനിയും എൻസിപിയില്‍ അവസാനിച്ചിട്ടില്ലെന്ന് വേണം കരുതാൻ. എൻസിപിയുടെ മന്ത്രിയായ എകെ ശശീന്ദ്രന് സീറ്റ് നല്‍കുന്നതിന് എതിരെ പാർട്ടിക്കുള്ളില്‍ കലാപക്കൊടി ഉയർന്നിട്ടുണ്ട്. ഇന്ന് നടന്ന എൻസിപി നേതൃ യോഗത്തില്‍ അത് പരസ്യ പ്രതിഷേധത്തിലേക്ക് വഴിമാറുകയും ചെയ്തു.

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറുമ്പോൾ വോട്ടുറപ്പിക്കാൻ സമുദായ, സഭാ നേതൃത്വങ്ങളുമായി ചർച്ച നടത്തുകയാണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ. ഇന്നലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തി ക്രിസ്ത്യൻ സഭാ നേതൃത്വം ചർച്ച നടത്തിയതിന് പിന്നാലെ ഇന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മാർത്തോമ സഭ ആസ്ഥാനത്ത് എത്തി ചർച്ച നടത്തി. അതിനിടെ പാലക്കാട്, വയനാട് ജില്ലകളിലെ കോൺഗ്രസില്‍ കലാപക്കൊടി ഉയർത്തിയ പ്രാദേശിക നേതാക്കളെ അനുനയിപ്പിക്കാൻ സംസ്ഥാന നേതാക്കൾ ശ്രമം തുടങ്ങി. എംപിമാരായ കെ മുരളീധരൻ, കെ സുധാകരൻ എന്നിവർ വയനാട്ടിലെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. എംപിമാരായ വികെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എന്നിവർ പാലക്കാട്ടെ പ്രാദേശിക നേതാക്കളുമായും ചർച്ച നടത്തുന്നുണ്ട്. കോൺഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് പ്രാദേശിക നേതാക്കൾ പാർട്ടി വിടുമെന്ന ഭീഷണി ഉയർത്തിയിരിക്കുന്നത്.

Last Updated : Mar 4, 2021, 3:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.