തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്‌സ്‌മെന്‍റ് (ഇഡി) റെയ്‌ഡിനിടെ ബാലാവകാശ ലംഘനം ഉണ്ടായെന്നാരോപിച്ച് സ്വീകരിച്ച നടപടികളിൽ നിന്ന് ബാലാവകാശ കമ്മിഷൻ പിന്മാറുന്നു.
തുടർനടപടികൾ വേണ്ടെന്നും നേരത്തെ ആവശ്യപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ച ശേഷം മറ്റു നടപടികളെക്കുറിച്ച് ആലോചിക്കാമെന്നുമാണ് കമ്മിഷൻ്റെ നിലപാട്. റെയ്‌ഡ് നടന്ന ദിവസം എൻഫോഴ്‌സ്‌മെന്‍റ് അധികൃതർക്ക് നൽകിയ ഉത്തരവ് അവർ അംഗീകരിച്ചു എന്ന വിലയിരുത്തലിലാണ് ബാലാവകാശകമ്മിഷൻ. അതേസമയം കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റിനെതിരായ നടപടികൾ നിലനിൽക്കില്ലെന്ന നിയമോപദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ്റെ പിന്മാറ്റമെന്നാണ് സൂചന.
ഇ.ഡിക്കെതിരായ നടപടിയിൽ നിന്ന് ബാലാവകാശ കമ്മിഷൻ പിന്മാറുന്നു
റെയ്‌ഡിനിടെ ബാലാവകാശ ലംഘനം ഉണ്ടായെന്നാരോപിച്ച് സ്വീകരിച്ച നടപടികളിൽ, ആവശ്യപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ച ശേഷം മറ്റു നടപടികളെക്കുറിച്ച് ആലോചിക്കാമെന്നുമാണ് കമ്മിഷൻ്റെ നിലപാട്.