ETV Bharat / state

തിരുവനന്തപുരത്ത് റേസിങ് ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം - ബൈക്ക് ഇടിച്ച് മരണം

പനത്തുറ സ്വദേശിനി സന്ധ്യയാണ് (55) കോവളം വാഴമുട്ടത്ത് വച്ച് അമിത വേഗതയിലെത്തിയ റേസിങ് ബൈക്ക് ഇടിച്ചു മരിച്ചത്.

bike accident in thiruvananthapuram  racing bike accident  bike accident  thiruvananthapuram bike accident  accident death in thiruvananthapuram  lady died in an accident thiruvananthapuram  റേസിങ് ബൈക്ക് ഇടിച്ചു  കോവളം ബൈക്ക് അപകടം  ബൈക്ക് അപകടം തിരുവനന്തപുരം  തിരുവനന്തപുരം വാർത്തകൾ  thiruvananthapuram news  അപകട മരണം തിരുവനന്തപുരം  റേസിങ് ബൈക്ക്  ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം  ബൈക്ക് ഇടിച്ച് മരണം  bike accident
bike accident
author img

By

Published : Jan 29, 2023, 12:25 PM IST

തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് റേസിങ് ബൈക്ക് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. പനത്തുറ സ്വദേശിനി സന്ധ്യയാണ് (55) മരിച്ചത്. ഇന്ന് രാവിലെ ജോലിക്ക് പോകാനായി റോഡിനരികിൽ നില്‍ക്കുമ്പോഴാണ് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തില്‍ സന്ധ്യ 200 മീറ്ററോളം തെറിച്ച് പോയതായി നാട്ടുകാര്‍ പറയുന്നു. സന്ധ്യ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പൊട്ടകുഴി സ്വദേശി അരവിന്ദ് സമീപത്തെ ഓടയിലേക്ക് തെറിച്ചു വീണു. ഇയാള്‍ ബൈക്ക് റേസിങ് സംഘത്തിലെ അംഗമാണ്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാള്‍ വെന്‍റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണ്. പൊലീസ് എത്തിയാണ് സന്ധ്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

സ്ഥിരമായി ഇവിടെ ബൈക്ക് റേസിങ് നടക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ തന്നെ നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചിരുന്നു. വിവാഹ ഫോട്ടോ ഷൂട്ടിനടക്കം നിരവധിയാളുകള്‍ ഇവിടെ ബൈക്കുമായി വരാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

സഹോദരനോടൊപ്പം ഫോട്ടോ എടുക്കാൻ വന്നതായിരുന്നു ബൈക്ക് ഓടിച്ച അരവിന്ദ് എന്നും അമിത വേഗതയില്‍ ബൈക്ക് ഓടിച്ചതിന് യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.