ETV Bharat / state

സംസ്ഥാനത്ത് മദ്യവില്പന പുനരാരംഭിച്ചു - lock down kerala liqour

ബെവ് ക്യു ആപ്പിലൂടെ 1,15,000ത്തിലധികം ബുക്കിങ്ങുകളാണ് ഇതുവരെ നടന്നത്. രാവിലെ ഒമ്പത് വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഇന്ന് മദ്യം നൽകുന്നത്.

ബെവ് ക്യു ആപ്പ് മദ്യ വില്‍പന ഇന്ന് മുതല്‍ beverage will be opened in kerala kerala liqour sale today beverages corporation kerala news lock down kerala liqour ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍
മദ്യ വില്‍പന ഇന്ന് മുതല്‍
author img

By

Published : May 28, 2020, 8:10 AM IST

Updated : May 28, 2020, 9:08 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പന പുനരാരംഭിച്ചു. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍, ബാര്‍ എന്നിവ വഴിയാണ് വില്‍പന. ബെവ് ക്യു ആപ്പ് വഴിയോ എസ്.എം.എസ് വഴിയോ ബുക്ക് ചെയ്ത് ടോക്കൺ നേടിയവർക്കു മാത്രമേ മദ്യം നൽകൂ. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ബെവ് ക്യു ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായതെങ്കിലും ബുക്കിങ് പുരോഗമിക്കുകയാണ്. രാവിലെ ഒമ്പത് വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഇന്ന് മദ്യം നൽകുന്നത്. 1,15,000ത്തിലധികം ബുക്കിങ്ങുകളാണ് ഇതുവരെ നടന്നത്. ആപ്പ് വഴിയും എസ്.എം.എസ് വഴിയും രാവിലെ ആറ് മുതല്‍ രാത്രി 10 വരെ മദ്യം ബുക്ക് ചെയ്യാം.

സംസ്ഥാനത്ത് മദ്യ വില്‍പന ഇന്ന് മുതല്‍

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് മദ്യ വിതരണം. ടോക്കണിൽ ലഭ്യമായ സമയത്ത് ഔട്ട് ലെറ്റുകളിൽ എത്തണം. വൈകിയെത്തുന്നവർക്ക് മദ്യം നൽകില്ല. ഇവർ വീണ്ടും ടോക്കൺ എടുക്കേണ്ടി വരും. ഒരിക്കൽ ടോക്കൺ എടുത്താൽ അഞ്ചാം ദിവസം മാത്രമേ വീണ്ടും ബുക്ക് ചെയ്യാനാകൂ. മദ്യം വാങ്ങാനെത്തുന്നവർ ബുക്ക് ചെയ്ത മൊബൈൽ ഫോണും തിരിച്ചറിയൽ രേഖയും കൈയിൽ കരുതണം. ഔട്ട് ലെറ്റുകളിൽ ടോക്കൺ പരിശോധിക്കുന്നതിനുള്ള സംവിധാനമുണ്ട്. അഞ്ച് പേരിൽ കൂടുതൽ കൗണ്ടറിനു മുന്നിൽ എത്താൻ പാടില്ല. തിരക്ക് നിയന്ത്രിക്കുന്നതിന് വില്പന ശാലകൾക്കു മുന്നിൽ പൊലീസിനെ നിയോഗിക്കും. മദ്യം വാങ്ങാനെത്തുന്നവരെ തെർമൽ സ്കാനിങ്ങിന് വിധേയമാക്കും. പനി , ജലദോഷം തുടങ്ങി രോഗലക്ഷണമുള്ളവർക്ക് മദ്യം നൽകില്ല.

Last Updated : May 28, 2020, 9:08 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.