ETV Bharat / state

മദ്യം വാങ്ങാൻ ബിവറേജസ് കോര്‍പറേഷൻ തയ്യാറാക്കിയ ആപ്പ് സജ്ജമായി - ബെവ്ക്യൂ

ബെവ്ക്യൂ' എന്ന പേരിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്

bevco  bev Q  ബെവ്ക്യൂ  മദ്യം വാങ്ങാൻ ബിവറേജസ് കോര്‍പറേഷൻ
മദ്യം വാങ്ങാൻ ബിവറേജസ് കോര്‍പറേഷൻ തയ്യാറാക്കിയ ആപ്പ് സജ്ജമായി
author img

By

Published : May 20, 2020, 1:30 PM IST

തിരുവനന്തപുരം:ചില്ലറവില്‍പനയ്ക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ആപ്പ് സജ്ജമായി. 'ബെവ്ക്യൂ' എന്ന പേരിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. നിരവധി പേരുകളില്‍ വ്യാജ ആപ്പുകള്‍ പ്രചരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ആപ്പിന് ഈ പേര് നല്‍കാന്‍ ബിവറേജസ് അധികൃതര്‍ തീരുമാനിച്ചത്. കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ടപ്പാണ് ആപ്പ് നിര്‍മ്മിച്ചത്.

ഗൂഗിള്‍ പ്ലേ സ്‌റ്റോറിന്‍റെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ചയോടെ മദ്യ വിതരണം ആപ്പ് വഴി നടത്താനാണ് തീരുമാനം. നാളെയും മറ്റെന്നാളും ട്രയല്‍ റണ്‍ നടത്തും. ആപ്പില്‍ പിന്‍കോഡ് നല്‍കിയാണ് ഈ ടോക്കണ്‍ എടുക്കേണ്ടത്. മദ്യം വേണ്ട ബെവ്‌കോ ഔട്ട് ലെറ്റ് അല്ലെങ്കില്‍ ബീയര്‍ വൈന്‍ പാര്‍ലര്‍, ബാര്‍ തിരഞ്ഞെടുത്ത് സമയം നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ മദ്യം വിതരണം ചെയ്യും. ആപ്പ് നിര്‍മ്മിച്ച കമ്പനനിക്ക് ഒരു ഈ ടോക്കണ് 50 പൈസ പ്രതിഫലം എന്ന നിലയിലാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍, ബീര്‍ വൈന്‍ പാര്‍ലറുകള്‍, ബാറുകള്‍ എന്നിവയുടെ പൂര്‍ണ വിവരങ്ങള്‍ ആപ്പില്‍ ശേഖരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.