ETV Bharat / state

സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവർത്തിക്കും - കേരളത്തിലെ ബാറുകളിൽ മദ്യം

രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവർത്തന സമയം. ഇതോടൊപ്പം ക്ലബ്ബുകൾ , ബിയർ പാർലറുകൾ എന്നിവയും തുറന്നു പ്രവർത്തിക്കും.

bar opening in kerala  bar news  kerala bar opening news  സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ മദ്യം വിളമ്പാം  തിരുവനന്തപുരം  കേരളത്തിലെ ബാറുകളിൽ മദ്യം  ബിവറേജസ് കോർപ്പറേഷൻ
സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ മദ്യം വിളമ്പാം
author img

By

Published : Dec 22, 2020, 9:01 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനം ഇന്ന് മുതൽ പൂർണ്ണ രീതിയിൽ ആരംഭിക്കും. മദ്യം വിളമ്പുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് മാസം മുതൽ ബാറുകൾ അടഞ്ഞ് കിടക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ അടക്കം ബാറുകൾ പൂർണമായും പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെയും ബാറുകൾക്ക് പ്രവർത്തനാനുമതി നൽകാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചത്.

രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവർത്തന സമയം. ഇതോടൊപ്പം ക്ലബ്ബുകൾ , ബിയർ പാർലറുകൾ എന്നിവയും തുറന്നു പ്രവർത്തിക്കും. ഒമ്പത് മാസമായി അടഞ്ഞ് കിടക്കുന്ന ബാറുകളിൽ മദ്യവില്പന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിച്ചപ്പോൾ പാഴ്‌സലായി മദ്യം നൽകാൻ അനുമതി നൽകിയിരുന്നു. വൈകുന്നേരം 5 മണി വരെ ആയിരുന്നു ബാറുകൾക്ക് പ്രവർത്തന സമയം അനുവദിച്ചിരുന്നത്. ആരോഗ്യ വകുപ്പിന്‍റെ മാർഗനിർദ്ദേശം പാലിച്ചാകും ബാറുകളുടെ പൂർണമായ തോതിലുള്ള പ്രവർത്തനം അനുവദിക്കുക.

ഇതോടൊപ്പം ബിവറേജസ് കോർപ്പറേഷന്‍റെയും കൺസ്യൂമർഫെണ്ടിന്‍റെയും മദ്യവില്പന കേന്ദ്രങ്ങളുടെ പ്രവർത്തന സമയവും വർധിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മണി മുതൽ രാത്രി ഒമ്പത് മണിവരെയാണ് മദ്യ വിൽപന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.