തിരുവനന്തപുരം : നീണ്ട ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും നാളെ തുറക്കും. എട്ട് ദിവസമായി തുടര്‍ച്ചയായി ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞു കിടക്കുകയായിരുന്നു.
ഓണാവധിക്കൊപ്പം മുഹറവും രണ്ടാം ശനിയാഴ്ചയും ഒരുമിച്ചു വന്നതാണ് ഇത്രയും നീണ്ട അവധിക്ക് കാരണം. ബാങ്കുകള്‍ അവധിയായതോടെ എ.ടി.എമ്മുകളില്‍ പണത്തിന് ക്ഷാമം ഉണ്ടായി. എന്നാല്‍ ഇതിനിടെ വ്യാഴാഴ്ച ബാങ്കുകള്‍ തുറന്നത് ആശ്വാസമായി.