തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരായ ഹൈക്കോടതി വിധി പ്രതീക്ഷിച്ചിരുന്നതാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി ഹർജി തള്ളിയതിൽ അമിതമായി സന്തോഷിക്കുന്നില്ല. താൻ കൊടുത്ത തെളിവുകൾ കോടതി സ്വീകരിച്ചതിൽ സന്തോഷമുണ്ട്. എതിർകക്ഷിയുടെ ഭാഗത്തുനിന്നും തന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായി. ഇതുവരെ കേട്ട ശബ്ദരേഖകൾ വെറും ടീസർ മാത്രമാണെന്നും, 20 മിനിട്ടിലധികം ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പുകൾ പുറത്തുവരാനുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
More Read: ദിലീപിന് തിരിച്ചടി: വധഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണവുമായി മുന്നോട്ടുപോകാമെന്നാണ് ഹൈക്കോടതി വിധി. കേസിലെ എഫ്.ഐ.ആർ റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. 'റദ്ദാക്കുന്നു' എന്ന ഒറ്റവാക്കിലാണ് കോടതി വിധി പറഞ്ഞത്. ഹൈക്കോടതിയുടെ പച്ചക്കൊടി ലഭിച്ചതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോകും.