തിരുവനന്തപുരം: ബാലഭാസ്കറിൻ്റെ മരണവുമായി ബന്ധപ്പെട്ട് കലഭവൻ സോബി പറഞ്ഞത് കളവെന്ന് പരിശോധന ഫലം. അപകട സമയത്ത് കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള ഒരാളെ കണ്ടെന്ന സോബിയുടെ മൊഴി കളവാണെന്ന് നുണ പരിശോധനയിൽ തെളിഞ്ഞു. സോബി പറഞ്ഞ റൂബിൻ തോമസ് എന്നയാൾ അപകട സമയത്ത് ബംഗളൂരുവിൽ ആയിരുന്നുവെന്ന് സിബിഐ കണ്ടെത്തി. അപകട സമയത്ത് കാർ ആക്രമിക്കപ്പെട്ടു എന്ന മൊഴി കളവാണെന്നും വ്യക്തമായി. അതേ സമയം കള്ളക്കടത്ത് സംഘടത്തിൻ്റെ പങ്കും സിബിഐ പരിശോധിക്കും. ബാല ഭാസ്കറിൻ്റെ ഡ്രൈവർ അർജ്ജുൻ്റെ മൊഴിയും കളവാണെന്ന് വ്യക്തമായി. അപകട സമയത്ത് ബാലഭാസ്കറാണ് കാർ ഓടിച്ചതെന്നായിരുന്നു അർജ്ജുൻ്റെ മൊഴി.
കഴിഞ്ഞ മാസമാണ് കേസുമായി ബന്ധമുള്ള സോബി അടക്കം നാല് പേരെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. ബാലഭാസ്കറിൻ്റെ മാനേജർമാരായ പ്രകാശൻ തമ്പി , വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജ്ജുൻ, സാക്ഷി എന്നവകാശപ്പെട്ട കലാഭവൻ സോബി എന്നിവരെയാണ് പരിശോധിച്ചത്. സോബിയെ രണ്ടു തവണയാണ് നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്.