തിരുവനന്തപുരം: കോവളം ബീച്ചിൽ വിദേശ വനിതകളിൽ നിന്നും പണമടങ്ങിയ ബാഗുകൾ തട്ടിപ്പറിച്ചു കടന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് പരിശോധന ശക്തമാക്കി. കോവളം ലൈറ്റ് ഹൗസ് റോഡിന് സമീപമാണ് സംഭവം. തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കാൻ എത്തിയ രണ്ട് വിദേശ വനിതകളാണ് കവർച്ചക്ക് ഇരയായത്. ബാഗുകളിൽ പണവും മൊബൈൽ ഫോണും ഉണ്ടായിരുന്നു. പ്രതികൾ ഉടൻ വലയിൽ ആകുമെന്ന് പൊലീസ് പറയുന്നു.
Also Read: കൊവിഡ് പ്രതിരോധ ചികിത്സയിൽ നിന്നും റെംഡിസിവിർ ഒഴിവാക്കിയേക്കും
കുറ്റിക്കാടുകൾ കവർച്ചക്കാരുടെ വിഹാരകേന്ദ്രങ്ങളാണെന്നും കവർച്ച നടത്തിയ സംഘം കാട്ടിലേക്ക് ഒളിച്ചു എന്നും നാട്ടുകാർ പറയുന്നു.