ETV Bharat / state

Ayush Mission Contractual Appointments ആയുഷ് മിഷന്‍ നിയമനങ്ങളില്‍ അടിമുടി ദുരൂഹത, പിഎസ്‌സിക്ക് വിടാതെ സ്വന്തക്കാരെ തിരുകി കയറ്റല്‍, ഇതുവരെയുളള നിയമനങ്ങളിലൂടെ.. - തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍

Ayush Mission: ആയുഷ് മിഷന് കീഴിലെ കരാര്‍ നിയമനങ്ങള്‍. സ്ഥിരം തസ്‌തിക സൃഷ്‌ടിക്കുന്നതില്‍ സര്‍ക്കാറിന് അലംഭാവം. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാതെ സ്വന്തക്കാരെ തിരുകി കയറ്റല്‍, ആയുഷ് മിഷന്‍ നിയമനത്തില്‍ ആരോഗ്യ മന്ത്രിയുടെ പിഎ ഉള്‍പ്പെട്ട കൈക്കൂലി ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ആയുഷ്‌ മിഷന്‍ നിയമനങ്ങളിലൂടെ.

Ayush Mission Contractual Appointments  ആയുഷ് മിഷന്‍ നിയമനം  പിഎസ്‌സിയ്‌ക്ക് വിടാത്തതില്‍ അടിമുടി ദുരൂഹത  സ്വന്തക്കാരെ തിരുകി കയറ്റാന്‍ സര്‍ക്കാര്‍  ആയുഷ് മിഷന് കീഴിലെ കരാര്‍ നിയമനങ്ങള്‍  പിഎസ്‌സി  ആരോഗ്യ മന്ത്രി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
Ayush Mission Contractual Appointments
author img

By ETV Bharat Kerala Team

Published : Sep 30, 2023, 8:39 PM IST

തിരുവനന്തപുരം: ആയുര്‍വേദം, ഹോമിയോപതി, യുനാനി, സിദ്ധ തുടങ്ങിയ മേഖലകളില്‍ ചികിത്സ ഉറപ്പാക്കുന്നതിനും പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുന്നതിനുമാണ് 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ ആയുഷ് മിഷന്‍ ആരംഭിച്ചത്. എന്നാല്‍ കേരളത്തില്‍ ഇത് ഭരണത്തിലിരിക്കുന്നവര്‍ക്ക് സ്വന്തക്കാരെ തിരുകി കയറ്റുന്നതിനുള്ള സ്വന്തം സംവിധാനമാണ്. 2015 ഓടെ തന്നെ മിഷന്‍റെ പ്രവര്‍ത്തനം സജീവമായി.

ആശുപത്രികളുടെ ഗുണനിലവാരം വര്‍ധന, ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍, ആശുപത്രിയില്‍ ആവശ്യമായ ജീവനക്കാരെ ഉറപ്പാക്കല്‍ എന്നിവയാണ് ആയുഷ് മിഷന്‍റെ ചുമതലകള്‍. കേന്ദ്ര സര്‍ക്കാര്‍ 60 ശതമാനവും സംസ്ഥാനം 40 ശതമാനവുമായാണ് ആയുഷ് മിഷന്‍റെ പദ്ധതി വിഹിതം നിര്‍വഹിക്കുന്നത്.

സംസ്ഥാനത്തും ആയുഷ് മിഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമായി തന്നെയാണ് പുരോഗമിക്കുന്നത്. 1495 നിയമനങ്ങളാണ് കഴിഞ്ഞ വര്‍ഷം വരെ നടത്തിയത്. ഈ വര്‍ഷം 838 നിയമനങ്ങള്‍ നടത്താനുള്ള നടപടികള്‍ ഏറെ കുറേ പൂര്‍ത്തിയായി കഴിഞ്ഞു. എല്ലാം താത്കാലിക നിയമനങ്ങള്‍ തന്നെ. ആയുഷ് മിഷന്‍ നിയമനത്തിനായി ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയരുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് ആയുഷ് മിഷനിലെ നിയമനങ്ങള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്.

കരാര്‍ നിയമനങ്ങള്‍ മാത്രം: നാഷണല്‍ ആയുഷ് മിഷന് കീഴില്‍ കരാര്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്. ഒരു വര്‍ഷം മാത്രമാണ് കരാര്‍ നിയമനത്തിന്‍റെ കാലാവധി. മാര്‍ച്ച് 31നാണ് എല്ലാ കരാറുകളും അവസാനിക്കുന്നത്.

ഡോക്‌ടര്‍, നഴ്‌സ്‌ തുടങ്ങി സ്വീപ്പര്‍മാര്‍ വരെയുള്ള നിയമനങ്ങളാണ് ആയുഷ് മിഷനില്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ചാണ് നിയമനങ്ങളെല്ലാം. ആയുഷ് സ്ഥാപനങ്ങളിലേക്ക് ഒഴിവ് വരുന്നവ ആരോഗ്യ വകുപ്പ് ആയുഷ് മിഷന്‍ ജില്ല ഓഫിസുകളില്‍ അറിയിക്കും.

ഇവ സംസ്ഥാന തലത്തില്‍ ക്രോഡീകരിച്ച് കേന്ദ്രത്തിന്‍റെ അനുമതി വാങ്ങും. അതിന് ശേഷമാണ് നിയമന പ്രക്രിയയിലേക്ക് കടക്കുക. ഒരു പോസ്റ്റിലേക്കുള്ള അപേക്ഷകരുടെ എണ്ണം 20ല്‍ താഴെയാണെങ്കില്‍ ഇന്‍റര്‍വ്യൂ നടത്തി നിയമനം നടത്തുകയാണ് രീതി. ഇതിനായി ഒരു ഇന്‍റര്‍വ്യൂ ബോര്‍ഡ് രൂപീകരിക്കും.

ജില്ല മെഡിക്കല്‍ ഓഫിസര്‍, ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍, വിഷയ വിദഗ്‌ധന്‍ എന്നിവരടങ്ങിയതാണ് ഇന്‍റര്‍വ്യൂ ബോര്‍ഡ്. ഇവര്‍ നല്‍കുന്ന മാര്‍ക്ക് അടിസ്ഥാനത്തിലാകും നിയമനം. 20ന് മുകളിലാണ് അപേക്ഷകരെങ്കില്‍ പരീക്ഷ നടത്തി ലിസ്റ്റ് തയാറാക്കിയ ശേഷം ഇന്‍റര്‍വ്യൂ നടത്തിയാകും നിയമനം. ഇത്തരത്തില്‍ തയ്യാറാക്കുന്ന ലിസ്റ്റിന് 1 വര്‍ഷം കാലാവധിയാണുള്ളത്.

ഇതുവരെ നടത്തിയത് 1495 നിയമനം: ആയുഷ് മിഷന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 1495 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ 151, സപ്പോര്‍ട്ടിങ് സ്റ്റാഫ് 340, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ 102, സപ്പോര്‍ട്ടിങ്ങ് സ്റ്റാഫ് 131, പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലെ മെഡിക്കല്‍ ഓഫിസര്‍ 101, സപ്പോര്‍ട്ടിങ്ങ് സ്റ്റാഫ് 150 എന്നിവ കൂടാതെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്‍ററില്‍ 520 യോഗ പരിശീലകര്‍ എന്നിങ്ങനെയാണ് നിയമനങ്ങള്‍.

ഈ വര്‍ഷം 838 നിയമനങ്ങള്‍ കൂടി നടത്താനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. മൂന്ന് മേഖലകളിലായാണ് ആയുഷ് മിഷനിലെ നിയമനങ്ങളെല്ലാം. 'ആയുഷ് സര്‍വീസ്' എന്ന വിഭാഗത്തില്‍ കിടത്തി ചികിത്സയുള്ള ആശുപത്രികളിലാണ്. ഇവിടെ 3 മെഡിക്കല്‍ ഓഫിസറേയും 5 സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും വരെ നിയമിക്കാം. 'ഫ്ളക്‌സി പൂള്‍' എന്ന വിഭാഗത്തില്‍ ചികിത്സ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കലും പുതിയ പഠനങ്ങളുമാണ് നടക്കുക. ഇത്തരത്തില്‍ 32 പ്രവര്‍ത്തികളാണ് ആയുഷ് മിഷനില്‍ നടക്കുന്നത്.

മൂന്നാം വിഭാഗമായ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്‍ററുകളില്‍ 2 പോസ്റ്റിങ് വരെ മിഷനില്‍ നിന്ന് നടത്താം. കരാര്‍ നിയമനം നേടുന്നവരുടെ കൃത്യമായ പ്രവര്‍ത്തന മികവ് പരിശോധന നടത്തിയാണ് കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. കരാര്‍ നിയമനങ്ങളല്ല ആയുഷ് മിഷന്‍റെ പ്രധാന പ്രവര്‍ത്തനം.

ആശുപത്രികളുടെ നിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കിടത്തി ചികിത്സയുള്ള ആശുപത്രികളില്‍ 1 കോടി രൂപ വരെയും പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ 30 ലക്ഷം രൂപയുടെയും പ്രവര്‍ത്തികള്‍ നടത്താം. ഇത് കെട്ടിട നിര്‍മാണം മുതല്‍ ഉപകരണം വാങ്ങല്‍ വരെയുളള പ്രവര്‍ത്തനങ്ങളുമാകാം.

ഫാര്‍മസികളില്‍ മരുന്ന് ഉറപ്പാക്കുന്നതിനും ആയുഷ് മിഷന്‍റെ ഭാഗമായി പണം അനുവദിക്കാറുണ്ട്. ഡിസ്പെന്‍സറികളില്‍ 3 ലക്ഷം, കിടത്തി ചികിത്സയുള്ള ആശുപത്രികളില്‍ 5 ലക്ഷം, മെഡിക്കല്‍ കോളജുകളില്‍ 15 ലക്ഷം എന്നിങ്ങനെയാണ് ഫാര്‍മസിക്ക് പണം അനുവദിക്കുന്നത്.

നിയമനങ്ങളില്‍ വിവാദങ്ങള്‍ പതിവ്: കരാര്‍ നിയമനമാണെങ്കിലും ആയുഷ്‌ മിഷന്‍ വഴിയുള്ള നിയമനങ്ങളില്‍ എന്നും വിവാദങ്ങള്‍ പതിവാണ്. ഇഷ്‌ടക്കാരെ തിരുകി കയറ്റുന്നുവെന്നാണ് വിമര്‍ശനം. സ്ഥിരം തസ്‌തിക സര്‍ക്കാര്‍ തലത്തില്‍ സൃഷ്‌ടിക്കാത്തത് കൊണ്ടാണ് കരാര്‍ നിയമനത്തിലേക്ക് കടക്കേണ്ടി വരുന്നത്. വേഗത്തില്‍ നിയമനം നടക്കുമെന്നതും സാമ്പത്തിക ചെലവ് കുറവാണ് എന്നതുമാണ് കരാര്‍ നിയമനത്തിലേക്ക് സര്‍ക്കാര്‍ പതിവായി കടക്കുന്നതിന് പറയുന്ന ന്യായങ്ങള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.