ETV Bharat / state

ഓട്ടിസം ബാധിച്ച ആൺകുട്ടി പീഡനത്തിന് ഇരയായി; സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്

സംഭവത്തെ തുടർന്ന് ഒളിവിൽ പോയ അധ്യാപകനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോര്‍ട്ട്
author img

By

Published : Aug 25, 2019, 11:24 AM IST

Updated : Aug 25, 2019, 3:05 PM IST

തിരുവനന്തപുരം: ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പീഡനം നടന്നതായി സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോര്‍ട്ട്. കുട്ടി നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്നതിനാലാണ് പീഡനം സ്ഥിരീകരിക്കുന്നതിനായി വിദഗ്‌ധ മെഡിക്കൽ സംഘത്തെ രൂപീകരിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ അധ്യാപകനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഓട്ടിസം ബാധിച്ച ആൺകുട്ടി പീഡനത്തിന് ഇരയായി; സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്

ഓട്ടിസം ബാധിച്ച ആൺകുട്ടിയെ സ്‌കൂൾ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കുട്ടിയുടെ വൈദ്യപരിശോധനയും രഹസ്യമൊഴിയടക്കമുള്ളവയും രേഖപ്പെടുത്തിയിരുന്നു. പക്ഷേ പൊലീസിനും മജിസ്ട്രേറ്റിനും കുട്ടി കൊടുത്ത മൊഴിയിൽ പീഡനം നടന്ന സ്‌കൂളിനുള്ളിലെ സ്ഥലത്തെപ്പറ്റി വൈരുദ്ധ്യമുണ്ടായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിൽ ഒരു വിദഗ്‌ധസംഘത്തെ കൊണ്ട് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ഡോക്‌ടറായ ഇന്ദു വി നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. മൊഴിയിൽ കുട്ടി പീഡനത്തിന് ഇരയായതായി സമിതിക്ക് ബോധ്യപ്പെട്ടു. എന്നാൽ ആരോപണവിധേയനായ അധ്യാപകൻ ഇപ്പോ‍ഴും ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ ശ്രീകാര്യം പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തെങ്കിലും പൊലീസിൽ പരാതി നൽകുന്നതിന് മുമ്പ് തന്നെ അധ്യാപകൻ ഒളിവിൽ പോയിരുന്നു.

Intro:തിരുവനന്തപുരം ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പീഡനം ശരിവച്ച് മെഡിക്കൽ റിപ്പോൾട്ട്. കുട്ടി നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്ന തിനാലാണ് പീഡനം സ്ഥിരീകരിക്കുന്നതിനായി വിദഗ്ദ മെഡിക്കൽ സംഘത്തെ രൂപീകരിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് നീക്കം തുടങ്ങി.Body:ഓട്ടിസം ബാധിച്ച ആൺ കുട്ടിയെ സ്ക്കൂൾ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച പരാതിയിൽ കുട്ടിയുടെ വൈദ്യ പരിശോധനയും, രഹസ്യമൊഴിയടക്കമുള്ളവ രേഖപ്പെടുത്തിയെങ്കിലും പോലീസിനോടും മജിസ്ട്രേറ്റിനോടും കുട്ടി കൊടുത്ത മൊഴിയിൽ പീഡനം നടന്ന സ്കൂളിനുള്ളിലെ സ്ഥലത്തെ പറ്റിയുള്ള വൈരുദ്ധ്യമുണ്ടായിരുന്നു. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിൽ ഒരു വിദഗ്ധ ടീമിനെ കൊണ്ട് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ഡോക്ടറായ ഇന്ദു. വി. നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയത്.
മൊഴിയിൽ കുട്ടി പീഡനത്തിന് ഇരയായതായി സമിതിയ്ക്ക് ബോദ്ധ്യപ്പെട്ടു.എന്നാൽ ആരോപണവിദേയനായ അധ്യാപകൻ ഇപ്പോ‍ഴും ഒളിവിലാണ്.ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് നീക്കം തുടങ്ങി.സംഭവത്തിൽ ശ്രീകാര്യം പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തെങ്കിലും പൊലീസിൽ പരാതി നൽകുന്നതിന് മുമ്പ് തന്നെ അദ്ധ്യാപകൻ  ഒളിവിൽ പോയിരുന്നു.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം
Conclusion:
Last Updated : Aug 25, 2019, 3:05 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.