ETV Bharat / state

കാര്യവട്ടത്തെ 'ഒഴിഞ്ഞ ഗ്യാലറി'യില്‍ വിവാദം കനക്കുന്നു ; വിനയായത് മന്ത്രിയുടെ പരാമര്‍ശമോ ?, ടിക്കറ്റ് നിരക്കോ ? - കാര്യവട്ടം സ്‌റ്റേഡിയം

ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക് മുന്നോടിയായി കായിക മന്ത്രി നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു

people absence in karyavattam odi  india sreelanka odi  audience absence in karyavattam odi  sports minister on karyavattom odi  kerala news  sports news  malayalam news  ticket rate in karyavattom odi  കാര്യവട്ടം  ഇന്ത്യയ്‌ക്ക് റെക്കോഡ് ജയം  കായിക മന്ത്രി  ഏകദിന പരമ്പര  ആളൊഴിഞ്ഞ് സ്‌റ്റേഡിയം  കാര്യവട്ടം സ്‌റ്റേഡിയം  പാതി ഒഴിഞ്ഞ ഗ്യാലറി
ഏകദിന പരമ്പരയ്‌ക്ക് ആളൊഴിഞ്ഞ ഗാലറി
author img

By

Published : Jan 16, 2023, 8:33 PM IST

വിനയായത് മന്ത്രിയുടെ പരാമര്‍ശമോ ?, ടിക്കറ്റ് നിരക്കോ ?

തിരുവനന്തപുരം : കാര്യവട്ടത്ത് വിരാട് കോലിയും ശുഭ്‌മാൻ ഗില്ലും നേടിയ തകർപ്പൻ സെഞ്ച്വറികളും മുഹമ്മദ് സിറാജിന്‍റെ അത്യുജ്ജ്വല ബൗളിങ്ങും ചേർന്നപ്പോൾ ഇന്ത്യയ്‌ക്ക് റെക്കോഡ് ജയമായിരുന്നു. പക്ഷേ 'ലങ്കാദഹന'ത്തിന് സാക്ഷിയായത് കാലിയായ ഗ്യാലറിയും. 38,000 ത്തിൽ അധികം ആളുകളെ ഇരുത്താൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ പകുതി കാണികള്‍ പോലുമുണ്ടായിരുന്നില്ല.

23,000 ടിക്കറ്റുകൾ വില്‍പ്പനയ്ക്കുവച്ചതിൽ 8000 ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. ഉയർന്ന ടിക്കറ്റ് നിരക്കാണ് ആളുകൾ കുറയാൻ കാരണമെന്നാണ് ആരാധകരുടെ പ്രതികരണം. ഇത്തവണത്തെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് വിവാദങ്ങളും പ്രതിഷേധങ്ങളും നേരത്തെ ഉയർന്നിരുന്നു.

ടിക്കറ്റ് നിരക്കിനെ കുറിച്ച് ചോദിച്ചപ്പോൾ പട്ടിണിക്കാര്‍ കളി കാണേണ്ട എന്ന കായിക മന്ത്രി വി അബ്‌ദുറഹിമാന്‍റെ പ്രതികരണവും വിവാദമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.