ETV Bharat / state

കിണർ നിർമിക്കുന്നതിനിടെ തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം - നെയ്യാറ്റിൻകര ഉദിയൻ കുളങ്ങരയിൽ കിണർ നിർമാണ തൊഴിലാളിയെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമം

സുഹൃത്തുക്കളായ ഇവർ തമ്മിൽ കഴിഞ്ഞ ദിവസം മരം െവട്ടിയതുമായി ബന്ധപ്പെട്ട് പണത്തെ ചൊല്ലി വാക്കേറ്റം നടന്നിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

attempt-to-kill-a-worker-while-constructing-well-by-throw-stones-in-neyyattinkara-udiyankulangara
കിണർ നിർമിക്കുന്നതിനിടെ തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം
author img

By

Published : Sep 23, 2021, 12:00 PM IST

Updated : Sep 23, 2021, 12:50 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര ഉദിയൻ കുളങ്ങരയിൽ കിണർ നിർമാണ തൊഴിലാളിയെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമം. ഉദിയൻകുളങ്ങര പാർക്ക് ജംഗ്ഷൻ സ്വദേശി സാബു എന്ന ഷൈൻ കുമാറിനാണ് പരിക്കേറ്റത്. ഉദിയൻകുളങ്ങര സ്വദേശി ബിനു ആണ് ആക്രമണം നടത്തിയത്.

കിണർ വെട്ടുകയായിരുന്ന സാബുവിന്‍റെ ശരീരത്തിലേക്ക് പത്തു കിലോ ഭാരമുള്ള കല്ല് ഇടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സുഹൃത്തുക്കളായ ഇവർ തമ്മിൽ കഴിഞ്ഞ ദിവസം മരം വെട്ടിയതുമായി ബന്ധപ്പെട്ട് പണത്തെ ചൊല്ലി വാക്കേറ്റം നടന്നിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

കിണർ നിർമിക്കുന്നതിനിടെ തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം

സംഭവസമയം സാബുവിന് ഒപ്പം ഭുവനചന്ദ്രൻ എന്ന തൊഴിലാളിയും കിണറ്റിൽ ഉണ്ടായിരുന്നു. പാറശ്ശാലയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് സാബുവിനെ പുറത്തെടുത്തത്. കൈക്ക് പരിക്കേറ്റ ഇയാൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിന് ശേഷം ഓടി രക്ഷപ്പെട്ട ബിനുവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായി പാറശാല പൊലീസ് പറഞ്ഞു.

also read: 'ഒന്നും സാധ്യമല്ലെന്ന്' പറഞ്ഞവരുടെ മുമ്പില്‍ എല്ലാം നേടിയ 'വശ്യ സൗന്ദര്യം' കൺമറഞ്ഞിട്ട് കാൽ നൂറ്റാണ്ട്

Last Updated : Sep 23, 2021, 12:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.