ETV Bharat / state

എകെജി സെന്‍റര്‍ ബോംബേറ്: അന്വേഷണത്തിന് പ്രത്യേക സംഘം - എകെജി സെന്‍ററിനു നേരെ ബോംബെറിഞ്ഞ സംഭവം

ഡിസിആർബി അസിസ്റ്റന്‍റ് കമ്മീഷണർ കെ.ജെ ദിനിലിന്‍റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് സംഭവം അന്വേഷിക്കുക

attack against AKG center team to enquiry  AKG Center attack  CPM  Congress  Kerala politics  എകെജി സെന്‍ററിനു നേരെ ബോംബെറിഞ്ഞ സംഭവം  ഡിസിആർബി അസിസ്റ്റന്‍റ് കമ്മീഷണർ കെ ജെ ദിനിന്‍
എകെജി സെന്‍ററിനു നേരെ ബോംബെറിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം, പ്രതിയെ ഉടന്‍ പിടിക്കാനും നിര്‍ദേശം
author img

By

Published : Jul 1, 2022, 3:33 PM IST

Updated : Jul 1, 2022, 3:58 PM IST

തിരുവനന്തപുരം: എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്‌തു എറിഞ്ഞ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിസിആർബി അസിസ്റ്റന്‍റ് കമ്മിഷണർ കെ.ജെ ദിനിലിന്‍റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് സംഭവം അന്വേഷിക്കുക. സൈബർ സിഐ ടി. ശ്യാംലാൽ, കന്‍റോൺമെന്‍റ് സിഐബി എം. ഷാഫി, മ്യൂസിയം എസ്ഐ ജിജു, കന്‍റോൺമെന്‍റ് എസ്ഐ ബിനിമോൾ എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു.

ഉടന്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്യാനാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശം. സ്ഫോടക വസ്‌തു എറിഞ്ഞ ആക്രമി കുന്നുകുഴി ഭാഗത്തേക്ക് കടന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായത്. അക്രമിയുടെ മുഖമോ സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പറോ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ല.

ഈ പശ്ചാത്തലത്തിൽ അക്രമി പോയ കുന്നുകുഴി ഭാഗത്തെ മറ്റു സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

Also Read എ.കെ.ജി സെന്‍ററിന് നേരെ ബോംബേറ്; സി.സി.ടി.വി ദൃശ്യം പുറത്ത്

Last Updated : Jul 1, 2022, 3:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.