ETV Bharat / state

ചീഫ് സെക്രട്ടറിക്കെതിരെ പ്രതിപക്ഷം; അടിയന്തരാവസ്ഥയാണോയെന്ന് ചെന്നിത്തല - =മാവോയിസ്റ്റ് വേട്ടയിൽ ചീഫ് സെക്രട്ടറിയുടെ ലേഖനം

ഭരണഘടനയുടെ ആർട്ടിക്കിൾ 21 കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് ബാധകമല്ലെന്ന ചീഫ് സെക്രട്ടറിയുടെ ലേഖനം ഗൗരവതരമെന്ന് പ്രതിപക്ഷം. സംസ്ഥാനത്ത് അടിയന്തരാവസ്ഥയാണോ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ചീഫ് സെക്രട്ടറിയുടെ ലേഖനം; വിമർശിച്ച് പ്രതിപക്ഷം
author img

By

Published : Nov 5, 2019, 1:08 PM IST

Updated : Nov 5, 2019, 3:23 PM IST

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയെ അനുകൂലിക്കുന്ന ചീഫ് സെക്രട്ടറിയുടെ ലേഖനം നിയമ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഭരണഘടനയുടെ ആർട്ടിക്കിൾ 21 കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് ബാധകമല്ലെന്ന ചീഫ് സെക്രട്ടറിയുടെ ലേഖനം ഗൗരവതരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് അടിയന്തരാവസ്ഥയാണോ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ലേഖനം ശ്രദ്ധിൽപ്പെട്ടില്ലെന്നും വായിച്ച ശേഷം പരിശോധിക്കാമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ചീഫ് സെക്രട്ടറിക്കെതിരെ പ്രതിപക്ഷം; അടിയന്തരാവസ്ഥയാണോയെന്ന് ചെന്നിത്തല

മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഇംഗ്ലിഷ് ദിനപ്പത്രത്തിൽ എഴുതിയ ലേഖനമാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. മാവോയിസ്റ്റുകൾ തീവ്രവാദികൾ ആണെന്നും സാധാരണ പൗരന്മാർക്കുള്ള നീതിയും അവകാശവും മാവോയിസ്റ്റുകൾക്ക് ഇല്ലെന്നും ലേഖനത്തിൽ പരാമർശിച്ചിരുന്നു.

അതേസമയം ചീഫ് സെക്രട്ടറിക്കെതിരെ സിപിഐയും രംഗത്ത് വന്നു. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറി അല്ല. ആരാണ് ലേഖനമെഴുതാൻ ചീഫ് സെക്രട്ടറിക്ക് അധികാരം നൽകിയതെന്ന് ചോദിച്ച സിപിഐ ഉദ്യോഗസ്ഥരെ തിരുത്താൻ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Intro:ചീഫ് സെക്രട്ടറിയുടെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിക്കുന്ന ലേഖനം നിയമ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഭരണഘടനയുടെ ആർട്ടിക്കിൾ 21 കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് ബാധകമല്ലെന്ന ചീഫ് സെക്രട്ടറിയുടെ ലേഖനം ഗൗരവതരമെന്ന് പ്രതിപക്ഷം. സംസ്ഥാനത്ത് അടിയന്തരാവസ്ഥയാണോ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ലേഖനം ശ്രദ്ധിൽ പെട്ടിട്ടില്ലെന്നും വായിച്ചു നോക്കിയ ശേഷം എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
Body:മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനമാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. മാവോയിസ്റ്റുകൾ തീവ്രവാദികൾ ആണെന്നും സാധാരണ പൗരന്മാർക്കുള്ള നീതിയും അവകാശവും മാവോയിസ്റ്റ്കൾക്ക് ഇല്ലെന്ന് ചീഫ് സെക്രട്ടറി പറയാൻ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആർട്ടിക്കിൾ 21 കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് ബാധകമല്ലെന്ന ചീഫ് സെക്രട്ടറിയുടെ പരാമർശം ഗൗരവതരമാണെന്നും സംസ്ഥനത്ത് അടിയന്തരാവസ്ഥയാണോയെന്നും ചെന്നിത്തല ചോദിച്ചു

ബൈറ്റ്
11:16

എന്നാൽ ലേഖനം ശ്രഡയിൽ പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ലേഖനം വായിച്ച ശേഷം എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബൈറ്റ്
11:18

ഇ ടി വി ഭാ ര ത്
തിരുവനന്തപുരംConclusion:
Last Updated : Nov 5, 2019, 3:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.