തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് സംബന്ധിച്ച് അനന്യ പരാതി ഉന്നയിച്ചിരുന്നു. ശസ്ത്രക്രീയയിലെ വീഴ്‌ചയെ തുടര്‍ന്ന് കടുത്ത ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അനന്യ ആരോപിച്ചിരുന്നു.
വിഷയത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയിലും അനന്യ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദ്ഗ്‌ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും ആക്ടിവിസ്റ്റുമാണ് അനന്യ കുമാരി അലക്‌സ്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് അനന്യയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം.
തെരഞ്ഞെടുപ്പിലും സജീവം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാന്‍ അനന്യ നാമനിര്‍ദേശം നല്‍കിയിരുന്നു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാരുന്നു അവര്‍ പത്രിക നല്‍കിയത്. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നു തന്നെ ജീവന് ഭീഷണിയുണ്ടെന്നാരോപിച്ചായിരുന്നു പിന്നീട് പിന്മാറി.
READ MORE: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് മരിച്ചനിലയില്‍