തിരുവനന്തപുരം: സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി കെ കെ ശൈലജ. നിർഭയ ഹോമുകളിലെ താമസക്കാരെ തൃശൂർ ജില്ലയിലേക്ക് മാറ്റുക മാത്രമാണ് ചെയ്യുന്നത്. ഷെൽട്ടർ ഹോമുകളിലെ പഠിക്കാൻ താൽപര്യമുള്ള കുട്ടികൾക്കായാണ് തൃശൂരിൽ മാതൃക ഹോം സ്ഥാപിച്ചത്. ശാസ്ത്രീയമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 200 പേർക്ക് ഇവിടെ താമസിക്കാം. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലാണ് നിർഭയ ഹോമുകൾ സ്ഥിതിചെയ്യുന്നതെന്നതിനാൽ കുട്ടികളെ അപായപ്പെടുത്താനോ, വശീകരിച്ച് പ്രതികൾക്ക് അനുകൂലമാക്കാനോ ഉള്ള ശ്രമങ്ങൾ നടക്കാറുണ്ട്. ഇവരെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കാനാണ് വനിത ശിശു വികസന വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വിശദീകരിച്ചു.
നിർഭയ ഹോമുകൾ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം: കെ കെ ശൈലജ - kerala government
നിർഭയ ഹോമുകളിലെ താമസക്കാരെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കാനാണ് വനിതാ ശിശു വികസന വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.