ETV Bharat / state

Akhil sajeev In Police Custody നിയമന തട്ടിപ്പ് കേസ് : മുഖ്യപ്രതി അഖിൽ സജീവ് പൊലീസ് പിടിയിൽ - അഖിൽ സജീവ് തേനിയിൽ പിടിയിൽ

Akhil Sajeev Caught From Theni നിയമന തട്ടിപ്പ് കേസിലെ പ്രതി അഖിൽ സജീവിനെ തേനിയിൽ നിന്നും പത്തനംതിട്ട പൊലീസ് പിടികൂടി

Akhil sajeev arrest  Akhil sajeev  Recruitment Fraud Case  health minister personal staff Fraud Case  Fraud  നിയമന തട്ടിപ്പ് കേസ്  അഖിൽ സജീവ് പിടിയിൽ  അഖിൽ സജീവ്  അഖിൽ സജീവ് തേനിയിൽ പിടിയിൽ  നിയമന കോഴ കേസ്
Akhil sajeev In Police Custody
author img

By ETV Bharat Kerala Team

Published : Oct 6, 2023, 10:47 AM IST

Updated : Oct 6, 2023, 11:54 AM IST

അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട്

തിരുവനന്തപുരം/പത്തനംതിട്ട : നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് (Akhil Sajeev) പൊലീസ് പിടിയിൽ. പത്തനംതിട്ട പൊലീസ് തേനിയിൽ നിന്നുമാണ് അഖിൽ സജീവിനെ പിടികൂടിയത്. തേനി ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അഖിൽ സജീവിനെ പിടികൂടിയത്. 2021-22 കാലയളവിൽ പത്തനംതിട്ട പൊലീസിൽ രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അഖിൽ സജീവിനെ പിടികൂടിയത്.

ആരോഗ്യ മന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം ഉന്നയിച്ച ഹരിദാസ്, നിയമന തട്ടിപ്പുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റുള്ളവരെ ഉൾപ്പെടെ ചോദ്യം ചെയ്‌തതിൽ നിന്നും പൊലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അഖിൽ സജീവാണ് സംഭവത്തിൽ മുഖ്യ സൂത്രധാരണെന്ന് മനസിലാക്കി ഇയാളെ പിടുകൂടാൻ പൊലീസ് നീക്കം ആരംഭിച്ചു. ചെന്നൈയിലേക്ക് കടന്ന ഇയാൾ ഇവിടെ നിന്നും തേനിയിലേക്ക് എത്തിയപ്പോഴാണ് ഇന്നലെ രാത്രി പൊലീസിന്‍റെ പിടിയിൽ ആകുന്നത്.

നിലവിൽ അഖിൽ സജീവിനെതിരെ അഞ്ചോളം കേസുകളുണ്ട്. ഒന്നര വർഷം മുൻപ് സി ഐ ടി യു പത്തനംതിട്ട ഓഫിസ് സെക്രട്ടറി ആയിരിക്കെ മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയ സംഭവത്തിൽ ഇയാൾക്കെതിരെ കേസുണ്ട്. കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പിന്നീട് ഇയാളെ പിടുകൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒളിവിൽ കഴിഞ്ഞു കൊണ്ടും ഇയാൾ തട്ടിപ്പുകൾ തുടർന്നു.

ഇയാളെ വിശദമായി ചോദ്യം ചെയ്‌ത ശേഷം പത്തനംതിട്ടയിലേത് ഉൾപ്പെടെ വിവിധ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തും. അതിന് ശേഷം നിയമന തട്ടിപ്പ് അന്വേഷിക്കുന്ന തിരുവനന്തപുരത്തെ കന്‍റോൺമെന്‍റ് പൊലീസിന് അഖിലിനെ കൈമാറും. നിയമന തട്ടിപ്പില്‍ അഭിഭാഷകനായ റഹീസ് ആണ് ആദ്യം അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് നിര്‍മിച്ചത് ഇയാളുടെ അറിവോടെയാണ്.

Also Read : Recruitment Bribery Case Basith Will Be Interrogated നിയമന കോഴക്കേസ് : ചോദ്യം ചെയ്യലിനായി ബാസിതിനെ തിരുവനന്തപുരത്ത് എത്തിച്ചു

ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് കന്‍റോൺമെന്‍റ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരൻ ഹരിദാസന്‍റെ സുഹൃത്തായ ബാസിതിനെ കേസിലെ പ്രതി അഖില്‍ സജീവുമായി പരിചയപ്പെടുത്തിയത് റഹീസ് ആണ്. മലപ്പുറം സ്വദേശി ഹരിദാസന്‍റെ മരുമകള്‍ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണ ജോര്‍ജിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നായിരുന്നു ആരോപണം.

നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച്‌ ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതില്‍ അഖില്‍ മാത്യു കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിരുന്നു.

Also Read : Bribe For Appointment Of Medical Officer : നിയമന കോഴക്കേസ് : അഖിൽ സജീവിനെയും ലെനിനെയും പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകാന്‍ പൊലീസ്

Last Updated : Oct 6, 2023, 11:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.