തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയുടെ എട്ടര സെന്‍റ് ഭൂമി എ.കെ.ജി സെന്‍ററിനായി കയ്യേറിയെന്ന് പി.ടി തോമസ് എംഎല്‍എ. ഭൂമി തിരിച്ചു കൊടുക്കാൻ തയാറുണ്ടോയെന്നും പിടി തോമസ് നിയമസഭയിൽ ചോദിച്ചു. എ.കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ എ.കെ.ജി സെന്‍ററിന് 35 സെന്‍റ് സ്ഥലം അനുവദിച്ചു. എന്നാൽ പിന്നീട് യൂണിവേഴ്‌സിറ്റിയുടെ എട്ടര സെന്‍റ് എ.കെ.ജി സെന്‍ററിനായി കയ്യേറിയെന്നാണ് പി.ടി തോമസിന്‍റെ ആരോപണം.
അതേസമയം ആരോപണങ്ങളിൽ വസ്‌തുതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കയ്യേറ്റം നടത്തിയിട്ടില്ലെന്നും ഇക്കാര്യം പരിശോധനയില്‍ കണ്ടെത്തിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.