തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണം സംബന്ധിച്ച അടിയന്തര പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി. എകെജി സെൻ്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിലെ പ്രതിയെ പിടികൂടാത്ത വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. യഥാർഥ പ്രതികളെ പിടികൂടാത്തത് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
നോട്ടിസ് സംബന്ധിച്ച് സർക്കാരിൻ്റെ അഭിപ്രായമാരാഞ്ഞപ്പോൾ ചർച്ചയാകാമെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂര്‍ സമയം വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ നടന്ന ആക്രമണവും അടിയന്തരപ്രമേയ നോട്ടീസിൽ ഉന്നയിക്കുന്നുണ്ട്. പി സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. എ കെ ജി സെൻ്ററിന് നേരെ ആക്രമണം നടന്ന് 4 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പൊലീസിന് നേരെയും വിമർശനം രൂക്ഷമാണ്. ഇതിനിടയിലാണ് ഈ വിഷയത്തിൽ സഭയിൽ ചർച്ച നടക്കുന്നത്
also read:ബഫര്‍ സോണ്‍: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി